24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വാക്സിൻ വി​ത​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന
kannur

വാക്സിൻ വി​ത​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം 70 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി വാ​ക്സി​ന്‍ വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം 70 ശ​ത​മാ​ന​ത്തി​ല്‍ കു​റ​ഞ്ഞ 33 ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍​കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ധി​കസം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി വാ​സ്‌​കി​ന്‍ വി​ത​ര​ണം ന​ട​ത്തും. ഈ ​പ്ര​ദേ​ശ​ങ്ങ​ളെ 70 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക.
ഇ​തു​വ​രെ 16,74,093 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് ന​ല്‍​കി. ജി​ല്ല​യു​ടെ ജ​ന​സം​ഖ്യ​യു​ടെ 76 ശ​ത​മാ​ന​മാ​ണി​ത്. ര​ണ്ട് ഡോ​സും ല​ഭി​ച്ച​വ​ര്‍ 6,46,994 പേ​രാ​ണ്. 29 ശ​ത​മാ​നം. ആ​ന്തൂ​ര്‍, പ​യ്യ​ന്നൂ​ര്‍, ശ്രീ​ക​ണ്ഠ​പു​രം, കൂ​ത്തു​പ​റ​മ്പ് ,കോ​ട്ട​യം മ​ല​ബാ​ര്‍, ഏ​രു​വേ​ശി, കു​ഞ്ഞി​മം​ഗ​ലം, രാ​മ​ന്ത​ളി എ​ന്നീ എ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ ഇ​തി​ന​കം 100 ശ​ത​മാ​ന​മെ​ന്ന ല​ക്ഷ്യം കൈ​വ​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രാ​നും സ​മ്പ​ര്‍​ക്ക വി​ല​ക്ക് ലം​ഘി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന​ നി​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​നും സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റ്മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

ക​രി​ന്ത​ളം -വ​യ​നാ​ട് 400 കെ​വി ഇ​ട​നാ​ഴി പ​ദ്ധ​തി; ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബന്ധി​ച്ച തീ​രു​മാ​ന​മാ​യി​ല്ല

Aswathi Kottiyoor

സിറ്റി ഗ്യാസ്‌ 4 വാർഡുകളിൽ മാർച്ചിൽ കണക്ഷൻ

Aswathi Kottiyoor

അനധികൃത പാര്‍ക്കിങ്ങ്; ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം

Aswathi Kottiyoor
WordPress Image Lightbox