24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിപാ പരിശോധനയില്‍ ആശ്വാസം: മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്.
Kerala

നിപാ പരിശോധനയില്‍ ആശ്വാസം: മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്.

നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഈ എട്ട് സാമ്പിളുകളില്‍ ഉള്‍പ്പെടുന്നുണ്ട്. വളരെ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 8 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചു പേരുടെ സാമ്പിളുകള്‍ ഇതിന് മുമ്പ് പുണെയിലേക്ക് അയച്ചിരുന്നു. മുഴുവന്‍ പേരുടേയും സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

നീണ്ട 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി

Aswathi Kottiyoor

‘ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor

*ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി, പുതിയ വില പ്രാബല്യത്തിൽ*

Aswathi Kottiyoor
WordPress Image Lightbox