23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • രാമായണ പാരായണ മത്സര വിജയികളെ അനുമോദിച്ചു
Iritty

രാമായണ പാരായണ മത്സര വിജയികളെ അനുമോദിച്ചു

ഇരിട്ടി : പായം ശ്രീ മഹാവിഷ്ണു ശത്രുഘ്‌ന സങ്കൽപ്പ ക്ഷേത്രം ജില്ലാ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ വിജയിച്ചവർക്കുള്ള അനുമോദനവും സമ്മാന വിതരണവും ക്ഷേത്രത്തിൽ നടന്നു. എത്ര ഗവേഷണം നടത്തിയാലും തീരാത്ത യുക്തിയും ഭക്തിയുമാണ് രാമായണത്തിൽ ഒളിഞ്ഞുകിടക്കുന്നതെന്ന് മുതിർന്നവർക്കായി നടത്തിയ രാമായണ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജു കെ .പി. കൊച്ചുകോയിക്കൽ പറഞ്ഞു. മുപ്പത്തിമൂന്ന് കൊല്ലമായി രാമായണം പാരായണം ചെയ്തുവരുന്ന തനിക്ക് ഓരോ തവണയും പുതിയ പുതിയ സന്ദേശമാണ് രാമായണത്തിലൂടെ ലഭിക്കുന്നതെന്നും ബിജു പറഞ്ഞു.
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായിട്ടായിരുന്നു മത്സരം നടന്നത്. വിദ്യാർത്ഥി വിഭാഗത്തിൽ പട്ടാന്നൂർ കോവൂരിലെ ദേവനന്ദ പ്രകാശ് ഒന്നാം സ്ഥാനവും ഉദുമ മൈലാട്ടിയിലെ ടി. കീർത്തന രണ്ടാം സ്ഥാനവും നേടി. മുതിർന്നവരിൽ യഥാക്രമംബിജു കെ പി. കൊച്ചുകോയിക്കൽ, മോഹനൻ കെ. മുഴക്കുന്ന് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികളെ മുഴുവൻ ചടങ്ങിൽ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് കെ. ശ്രീജേഷ് അദ്ധ്യക്ഷനായി. ഭാരവാഹികളും മെമ്പർമാരുമായ എം. പ്രദീപൻ, യു.കെ. പ്രിയേഷ്, പി. പ്രജീഷ്, എം. പ്രകാശൻ, ശ്രീജേഷ്, പി.ഭാസ്‌ക്കരൻ, പി.എം. വിവേക് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

കാറിൽ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം; കോ​ൺ​ഗ്ര​സ് നി​യ​മ പോ​രാ​ട്ട​ത്തി​ന്

Aswathi Kottiyoor

ആയുധധാരികളായ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയ സംഭവം യു എ പി എ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox