22.5 C
Iritty, IN
September 7, 2024
  • Home
  • Kelakam
  • ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അഭിനന്ദനവുമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക്
Kelakam

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അഭിനന്ദനവുമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക്

എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാ‌പകർ വീടുകളിലെത്തി അനുമോദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അനുമോദന രഥ ചലനം ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി മാസ്റ്ററുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാ.ബെന്നി മുതിരക്കിലായിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിൽ വിശിഷ്ട വ്യക്തികളുടേയും വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടത്തിവരുന്ന പതിവ് ചടങ്ങിന് പകരം ഈ വർഷം കോവിഡ് സാഹചര്യത്തിൽ അധ്യാപകർ നേരിട്ട് വിദ്യാർത്ഥികളുടെ വീടുകളിലെത്തി അനുമോദനം അർപ്പിക്കുകയാണ് ചെയ്തത്. ഈ വർഷം 100% വിജയ തിളക്കത്തിൽ ഐ. ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ 64 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 22 വിദ്യാർത്ഥികൾ 9 വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

Related posts

കേളകം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേളകം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ധനസഹായം നല്‍കി………….

Aswathi Kottiyoor

ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor

ഓണം സ്പെഷ്യൽഡ്രൈവ് : അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മടപ്പുരച്ചാൽ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox