24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ അ​വ​ശി​ഷ്ടം വ​ള​മാ​ക്കി എം.​വി.​ആ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്
kannur

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ അ​വ​ശി​ഷ്ടം വ​ള​മാ​ക്കി എം.​വി.​ആ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്

ആ​യു​ർ​വേ​ദ മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​ച്ച​മ​രു​ന്നു​ക​ളു​ടെ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ള​മാ​ക്കി മാ​റ്റി കൃ​ഷി ന​ട​ത്തു​ക​യാ​ണ് ധ​ർ​മ​ശാ​ല​യി​ലെ എം.​വി.​ആ​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ്. ഇ​വി​ടു​ത്തെ ഹെ​ര്‍​ബ​ല്‍ ന​ഴ്സ​റി​യി​ലും ഇ​ല ഫാ​മി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ആ​യു​ർ​വേ​ദ വ​ള​ക്കൂ​ട്ട് മി​ക​ച്ച വി​ള​വാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​യു​ർ​വേ​ദ മ​രു​ന്നു​ണ്ടാ​ക്കു​ന്പോ​ഴു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സം​സ്ക​ര​ണം വ​ലി​യ വെ​ല്ലു​വി​ളി​യാ​യ​പ്പോ​ഴാ​ണ് എ​ന്തു​കൊ​ണ്ട് ഇ​തി​നെ വ​ള​മാ​ക്കി മാ​റ്റി​ക്കൂ​ട എ​ന്ന ചി​ന്ത അ​ധി​കൃ​ത​രി​ൽ ഉ​യ​ർ​ന്ന​ത്.

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ച്ച​മ​രു​ന്ന് കൃ​ഷി ന​ട​ത്താ​ന്‍ ഒ​രു​പാ​ട് ച​കി​രി​യും മ​റ്റ് ജൈ​വ​വ​ള​വും ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്. ഇ​തി​ന് വ​ലി​യ​തോ​തി​ല്‍ പ​ണ​ച്ചെ​ല​വും വ​രും. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ നി​ര്‍​മി​ക്കു​മ്പോ​ള്‍ ബോ​യി​ല​റി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ചാ​ര​വും പ​ശു​വി​ന്‍ ചാ​ണ​ക​വും വെ​ള്ള​ത്തി​ല്‍ ക​ല​ക്കി സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും കൂ​ട്ടി​ച്ചേ​ര്‍​ത്ത് വ​ള​മു​ണ്ടാ​ക്കി​യെ​ടു​ത്താ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​മി​ശ്രി​തം ഗ്രോ​ബാ​ഗി​ല്‍ നി​റ​ച്ച് ചെ​ടി​ക​ള്‍ ന​ടു​ക​യാ​ണ് ചെ​യ്ത​ത്. സാ​ധാ​ര​ണ ന​ട​ത്തു​ന്ന മ​ഞ്ഞ​ള്‍ കൃ​ഷി​യി​ല്‍ ഇ​ല​യ്ക്ക് 50 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​മാ​ണു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ല്‍ പ​ച്ച​മ​രു​ന്ന് അ​വ​ശി​ഷ്ടം വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി​യി​ല്‍ മ​ഞ്ഞ​ളി​ന്‍റെ ഇ​ല​യ്ക്ക് 90 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​മു​ള്ള​തി​നോ​ടൊ​പ്പം ചെ​ടി​ക​ള്‍ ക​രു​ത്തോ​ടെ വ​ള​രു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ​ത്തെ മ​ഞ്ഞ​ള്‍ വി​ള​വെ​ടു​പ്പി​ന് മി​ക​ച്ച ഫ​ല​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ച്ച​മ​രു​ന്ന് വ​ളം ഉ​പ​യോ​ഗി​ച്ചു​ള്ള മ​ഞ്ഞ​ള്‍ കൃ​ഷി വി​ജ​യം ക​ണ്ട​തോ​ടെ ക​റ്റാ​ര്‍​വാ​ഴ, രാ​മ​ച്ചം തു​ട​ങ്ങി മ​റ്റ് ആ​യു​ര്‍​വേ​ദ ചെ​ടി​ക​ളും അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്യാ​നാ​ണ് എം​വി​ആ​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. പ​ച്ച​മ​രു​ന്ന് വ​ളം ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ള്‍​ക്ക് മ​ണ്ണി​ല്‍​നി​ന്നു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ കു​റ​ഞ്ഞ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ട​ന്‍​ത​ന്നെ ഈ ​വ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് വാ​ങ്ങാ​വു​ന്ന വി​ല​യി​ല്‍ മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ക്കു​മെ​ന്നും എം​വി​ആ​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്‌​ട​ര്‍ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ന്‍ പ​റ​ഞ്ഞു. ഫോ​ൺ: 8590645482.

Related posts

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് യോ​ഗം

Aswathi Kottiyoor

ജില്ലയില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്;676 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

വിദ്യാഭ്യാസ വായ്പാ നിഷേധം: ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടും

Aswathi Kottiyoor
WordPress Image Lightbox