21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ആ​റു ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍
kannur

ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ആ​റു ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ആ​റു ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ൻ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി. സു​ഭാ​ഷ് ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​വാ​ര ജ​ന​സം​ഖ്യാ​നു​പാ​തി​ക രോ​ഗ​ബാ​ധാ​നി​ര​ക്ക് (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) എ​ട്ടി​ല്‍ കൂ​ടു​ത​ലു​ള്ള ആ​ന്തൂ​ര്‍ മൂ​ന്ന്, കൂ​ത്തു​പ​റ​മ്പ് 20, 27, മ​ട്ട​ന്നൂ​ര്‍ 12, പാ​നൂ​ര്‍ എ​ട്ട്, പ​യ്യ​ന്നൂ​ര്‍ 12, ശ്രീ​ക​ണ്ഠ​പു​രം 12 എ​ന്നീ ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ലാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടി​ല്‍ കൂ​ടു​ത​ലു​ള്ള 30 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണുക​ളാ​യും ജി​ല്ലാ​ക​ള​ക്‌​ട​ര്‍ പ്ര​ഖ്യാ​പി​ച്ചു.
പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ല്‍: ആ​ല​ക്കോ​ട് 14, ആ​റ​ളം 15, അ​യ്യ​ന്‍​കു​ന്ന് 8,13, ചെ​മ്പി​ലോ​ട് 14, ചെ​റു​താ​ഴം 8,14,16, ഏ​ഴോം 8, ഇ​രി​ക്കൂ​ര്‍ 13, ക​ട​മ്പൂ​ര്‍ 13, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ 4,11, ക​ണി​ച്ചാ​ര്‍ 5, ക​ണ്ണ​പു​രം 2, കോ​ള​യാ​ട് 2,5, മാ​ങ്ങാ​ട്ടി​ടം 7, മ​യ്യി​ല്‍ 15, മു​ഴ​ക്കു​ന്ന് 6, പാ​ട്യം 5,11, പേ​രാ​വൂ​ര്‍ 8,10, രാ​മ​ന്ത​ളി 5,11, തി​ല്ല​ങ്കേ​രി 6, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ 9, ഉ​ളി​ക്ക​ല്‍ 9,19.
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ ആ​യി രൂ​പ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്ൻ​ന്‍റ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വി​ട്ടു. വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് നി​യ​ന്ത്ര​ണം.
ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തും. മൂ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ നാ​ലി​ട​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. പ്ര​ദേ​ശ​ങ്ങ​ള്‍ ചു​വ​ടെ: പേ​രാ​വൂ​ര്‍- എ​ട്ടാം വാ​ര്‍​ഡി​ലെ മ​രി​യ ഭ​വ​ന്‍, കൃ​പ ഭ​വ​ന്‍, പാ​യം- ആ​റാം വാ​ര്‍​ഡി​ലെ മ​ന്ദ​ഞ്ചേ​രി എ​സ്ടി കോ​ള​നി, ധ​ര്‍​മ​ടം- ര​ണ്ടാം വാ​ര്‍​ഡി​ലെ മേ​ലൂ​ര്‍ കി​ഴ​ക്ക്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കും. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും വൈ​ദ്യ​സ​ഹാ​യ​ത്തി​നു​ള്ള യാ​ത്ര​ക​ള്‍​ക്കും ഇ​ള​വു​ക​ള്‍ ന​ല്‍​കും.
അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യും പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കാം. ഒ​രു സ​മ​യം അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​കും പ്ര​വേ​ശ​നം.
പ്ര​ദേ​ശ​ത്ത് നാ​ലി​ല​ധി​കം ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രാ​ന്‍ പാ​ടി​ല്ല. പു​റ​ത്ത് നി​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം പോ​ലീ​സി​ന്‍റെ​യോ ആ​ര്‍​ആ​ര്‍​ടി​മാ​രു​ടെ​യോ സ​ഹാ​യം തേ​ടാം. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം എ​ന്നി​വ കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തും പ​ര​മാ​വ​ധി 20 ആ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്താ​വു​ന്ന​തു​മാ​ണ്. ആ​രാ​ധാ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​രു​ത്. കോ​വി​ഡ് രോ​ഗ​നി​ര്‍​വ്യാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ത്രം അ​വ​ശ്യ ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ര്‍​ത്തി​ക്കാം. പോ​ലീ​സ്, ട്ര​ഷ​റി, എ​ല്‍​പി​ജി, പോ​സ്റ്റാ​ഫീ​സു​ക​ള്‍ എ​ന്നി​വയ്​ക്കും പ്ര​വ​ര്‍​ത്തി​ക്കാം.

Related posts

കോ​വി​ഡ് പോ​സ്റ്റ​ല്‍ വോ​ട്ട് : മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധം

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 86.86 വി​ജ​യ ശ​ത​മാ​നം

Aswathi Kottiyoor
WordPress Image Lightbox