• Home
  • Iritty
  • മാട്ടറ ആട്‌ ഗ്രാമം: രണ്ടാംഘട്ടം തുടങ്ങി
Iritty

മാട്ടറ ആട്‌ ഗ്രാമം: രണ്ടാംഘട്ടം തുടങ്ങി

ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റിന്റെ ആട്‌ ഗ്രാമം പദ്ധതിയിൽ രണ്ടാംഘട്ട ആട്‌ വിതരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്‌തു. കെ ജി ദിലീപ് അധ്യക്ഷനായി. തിരികെ കിട്ടിയ ആടുകളെ പി കെ ശശി ഏറ്റുവാങ്ങി. അനീഷ്‌ ഉളിക്കൽ, തോമസ് പുന്നക്കുഴി, മാത്യു ഉള്ളാഹയിൽ, സരുൺ തോമസ്, പ്രണവ് കോങ്ങാട്ട് എന്നിവർ സംസാരിച്ചു. ആദ്യഘട്ടം വളർത്താൻ നൽകിയ ആടുകളിൽനിന്ന്‌ തിരിച്ചേൽപ്പിച്ച എട്ട്‌ ആട്ടിൻകുട്ടികളെയാണ്‌ പുതിയ ഗുണഭോക്‌താക്കൾക്ക്‌ വളർത്താൻ നൽകിയത്‌. ഇവരും ആട്ടിൻകുട്ടികളെ തിരികെയേൽപ്പിക്കുമ്പോൾ ആട്‌ വളർത്തലിൽ അഭിരുചിയുള്ള മുഴുവൻ കുടുംബങ്ങൾക്കും ആട്ടിൻകുട്ടികളെ നൽകും. വത്സൻ പനോളിയുടെ നിർദേശത്തിലാണ്‌ പദ്ധതി ഏറ്റെടുത്തത്‌. മൂന്ന്‌ വർഷം കൊണ്ട്‌ മാട്ടറയെ ആട്‌ ഗ്രാമമാക്കി മാറ്റുകയാണ്‌ ലക്ഷ്യം.

Related posts

ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല; ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം നടന്നു………..

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox