24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാഹന ഉടമകൾ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ഫോൺ നമ്പർ ചേർക്കണം
Kerala

വാഹന ഉടമകൾ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ഫോൺ നമ്പർ ചേർക്കണം

ഡ്രൈവിംഗ് ലൈസൻസ് ഉളളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണിത്.രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുളള മാറ്റം, വാഹനം കൈമാറുന്നത് രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിലൂടെയാണ് ഇപ്പോൾ ലഭിക്കുന്നത്. മൊബൈൽ നമ്പർ ചേർക്കാത്തതിനാലും തെറ്റായ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നതിനാലും ചിലർക്ക് സേവനങ്ങൾ വൈകിയാണു ലഭിക്കുന്നത്.നമ്പർ ചേർക്കുന്നത് ഇങ്ങനെ www.parivahan.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക. ഓൺലൈൻ സർവീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഡ്രൈവിംഗ് ലൈസൻസിൽ ഫോൺ നമ്പർ ചേർക്കാൻ ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സർവീസസ് എന്ന മെനു തിരഞ്ഞെടുക്കുക. ആർ.സി ബുക്കിൽ നമ്പർ ചേർക്കാൻ വെഹിക്കിൾ റിലേറ്റഡ് സർവീസസ് തിരഞ്ഞെടുക്കുക. തുറക്കുന്ന പേജിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. ഐക്കണുകളിൽ ‘അപ്‌ഡേറ്റ് മൊബൈൽ നമ്പർ’ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.ലൈസൻസ് വിതരണം ചെയ്ത തീയതി, ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ലൈസൻസ് നോക്കി രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിൽ ഒ.ടി.പി നമ്പർ ലഭിക്കും. അത് സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

Related posts

വധശ്രമക്കേസ്: മട്ടന്നൂർ എക്സൈസ് ഓഫീസിലെ എക്സൈസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

അദ്ധ്യാപക സംഘടനകൾക്ക് ഹിതപരിശോധന; 25 ശതമാനം പിന്തുണ വേണം.

Aswathi Kottiyoor
WordPress Image Lightbox