31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ ; കേളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ കർഷകരെ ആദരിച്ചു
Kelakam

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ ; കേളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ കർഷകരെ ആദരിച്ചു

ചിങ്ങം 1 കർഷക ദിനത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ കേളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ പഞ്ചായത്തിലെ 5 മികച്ച കർഷകരെ ആദരിച്ചു. അതിന്റെ ഭാഗമായി കർഷകരെ അവരുടെ വീടുകളിൽ ചെന്ന് കണ്ട് പ്രശംസാ പത്രം നൽകുകയും കർഷകരുടെ പറമ്പിൽ തെങ്ങിൻ തൈ വെച്ചു നൽകുകയും അടുക്കളത്തോട്ടം പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.
മികച്ച യുവ കർഷകനായി അനിൽ ചേലക്കൽ – ശാന്തിഗിരി, മികച്ച യുവ കർഷകയായി ആശ തോമസ് – പാറത്തോട്, മികച്ച കർഷകരായി സണ്ണി എൻ. റ്റി നരിക്കുഴ – കേളകം, വി. കെ വർക്കി വെള്ളാപ്പള്ളിൽ – പാറത്തോട്, ഷാജി കൊടൂർ – വെള്ളൂന്നി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പരിപാടിയിൽ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ കേളകം പഞ്ചായത്ത് പ്രെസിഡന്റ് ഓമന കെ. ആർ, സെക്രട്ടറി ഷാജി എം. ജി, വൈസ് പ്രെസിഡന്റ്‌ സലിം ഖാൻ മറ്റ് പഞ്ചായത്ത് കമ്മറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related posts

മലയോര മേഖലയെ കെ.എസ്.ആര്‍.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥ ; യാത്രക്കാർ ദുരിതത്തിൽ

Aswathi Kottiyoor

അടയ്ക്കാത്തോട്ടിൽ പരസ്യ മദ്യ വില്പനയും മദ്യപന്മാരുടെ അഴിഞ്ഞാട്ടവും പതിവാകുന്നു

Aswathi Kottiyoor

ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഉപകരണങ്ങളുടെ വിതരണം നടന്നു.

Aswathi Kottiyoor
WordPress Image Lightbox