24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ
Kerala

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ

വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ എട്ടരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും ചേർന്ന് സ്വീകരിക്കും.ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മാനന്തവാടിയിൽ നിർമിച്ച മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ശേഷം മലപ്പുറത്തേക്ക് തിരിക്കും.
ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തി നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശേഷം ആദ്യമായിട്ടാണ് രാഹുൽ കേരളത്തിലെത്തുന്നത്.

Related posts

ഇന്ന് ഉത്രാടം,: നാളെ തിരുവോണം ആഘോഷമാക്കാനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിൽ നാടും നഗരവും

Aswathi Kottiyoor

മിശ്ര വി​വാഹിതരുടെ​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ

Aswathi Kottiyoor

മുന്നാക്ക സംവരണം: സ്‌കോളർഷിപ്‌ ആദ്യം ; ശുപാർശ മുഖ്യമന്ത്രിക്ക്‌ കൈമാറി

Aswathi Kottiyoor
WordPress Image Lightbox