കെഎസ്ആർടിസി തിരുവനന്തപുരത്ത് സ്ത്രീകൾക്കായി സേഫ് സ്റ്റേ പദ്ധതി ഒരുക്കുന്നു. ആധുനിക രീതിയിലുള്ള 24 മണിക്കൂറും സുരക്ഷിതമായ താമസ സൗകര്യം എന്നാണ് കെഎസ്ആർടിസിയുടെ ഉറപ്പ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് സേഫ് സ്റ്റേ.4700 ചതുരശ്ര അടി സ്ഥലത്താണ് ഇതിന് സൗകര്യമൊരുക്കുന്നത്.
സിംഗിൾ, ഡബിൾ, എസി, നോൺ എസി മുറികളും ഡോർമറ്ററികളും ഉണ്ടാകും. ലോക്കർ സൗകര്യവും ഉണ്ടായിരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യവും 24 മണിക്കൂറും സുരക്ഷയും ഏർപ്പെടുത്തും.
കെഎസ്ആർടി സി നേരിട്ടല്ല സേഫ് സ്റ്റേ നടത്തുന്നത്. എല്ലാ സൗകര്യങ്ങളുമൊരുക്കി നടത്തിപ്പിനായി കരാർ നൽകാനാണ് പദ്ധതി. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇത് ഏറ്റെടുത്ത് നടത്താം. താത്പര്യമുള്ളവർ 17ന് രാവിലെ 11ന് മുമ്പ് കെഎസ്ആർടി സി കൊമേഴ്സ്യൽ വിഭാഗത്തിൽ അപേക്ഷ നൽകണം.