21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് വൈ​വി​ധ്യ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മ​ന്ത്രി
kannur

തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് വൈ​വി​ധ്യ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മ​ന്ത്രി

ക​ണ്ണൂ​ർ: സം​രം​ഭ​ക സ്ഥാ​പ​ന​ങ്ങ​ള്‍ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​പോ​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ . കേ​ര​ള ബീ​ഡി -ചു​രു​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​വി​ധ തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ടും കൂ​ടും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ ദ​രി​ദ്ര​രി​ല്ലാ​ത്ത സ​മൂ​ഹ​സൃ​ഷ്ടി​യാ​ണ് ല​ക്ഷ്യം. ബീ​ഡി, കൈ​ത്ത​റി, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​രെ പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും ക​ര​ക​യ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​ണ് ബീ​ഡി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​നി ആ​ടു​വ​ള​ര്‍​ത്ത​ല്‍ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ര​ണ്ട് ആ​ടും ഒ​രു കൂ​ടും ന​ല്‍​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 650 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഇ​വ ല​ഭ്യ​മാ​ക്കു​ക. 20 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന 15 സ്‌​കീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ് ആ​ടും കൂ​ടും പ​ദ്ധ​തി. ബീ​ഡി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള ലാ​പ്‌​ടോ​പ്പ്, സൈ​ക്കി​ള്‍ വി​ത​ര​ണം, ബീ​ഡി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള കോ​ഴി​യും കൂ​ടും, ത​യ്യി​ല്‍ മെ​ഷി​ന്‍ എ​ന്നീ സ്‌​കീ​മു​ക​ള്‍ ഇ​തു​വ​രെ ന​ട​പ്പാ​ക്കി.
പ​യ്യാ​മ്പ​ലം ദി​നേ​ശ് ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ ടി.​പി. ശ്രീ​ധ​ര​ന്‍, ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ പി. ​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, റീ​ജ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ടി.​എ​ന്‍. മു​ഹ​മ്മ​ദ് ഫ​യാ​സ്, കെ.​പി. സ​ഹ​ദേ​വ​ന്‍, ടി.​കൃ​ഷ്ണ​ന്‍, വി..​വി. ശ​ശീ​ന്ദ്ര​ന്‍, പി. ​കൃ​ഷ്ണ​ന്‍, ടി.​കെ. ഹു​സൈ​ന്‍, എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, പി. ​വ​ല്‍​സ​രാ​ജ്, പി.​പി. വി​നോ​ദ്, എം.​കെ. ദി​നേ​ശ് ബാ​ബു, എ​ന്‍.​വി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor

വിദ്യാഭ്യാസ വായ്പാ നിഷേധം: ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടും

Aswathi Kottiyoor
WordPress Image Lightbox