22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • വോട്ടർപട്ടിക പുതുക്കൽ നവംബർ ഒന്നിന് തുടങ്ങും
Kerala

വോട്ടർപട്ടിക പുതുക്കൽ നവംബർ ഒന്നിന് തുടങ്ങും

2022 വർഷത്തേക്ക്​​ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നവംബർ ഒന്നിന്​ ആരംഭിക്കും. അടുത്ത ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ്​ പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരന്മാർക്കും പട്ടികയിൽ പേര് ചേർക്കാം. നിലവി​െല പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും അവസരം ലഭിക്കും.

കരട് പട്ടികയി​െല അവകാശങ്ങൾ/എതിർപ്പുകൾ നവംബർ ഒന്നു മുതൽ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കണം. കരട് സമ്മതിദായക പട്ടിക മുഖ്യ ​െതരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാകും.

കരട് സമ്മതിദായക പട്ടികയി​െല പരാതികളും മറ്റും ഉൾപ്പെട്ട ലിസ്​റ്റ്​ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരുടെ (തഹസിൽദാർ) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഇതി​െൻറ പകർപ്പ് അംഗീകൃത രാഷ്​ട്രീയ പാർട്ടികൾക്ക് നൽകും. ലിസ്​റ്റ്​ പ്രദർശിപ്പിച്ച് ഏഴ് ദിവസങ്ങൾക്കുശേഷം പരാതികളിൽ തീർപ്പ് കൽപ്പിക്കും.

Related posts

വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം, ലാത്തിയടി; ഒട്ടേറെപ്പേർക്ക് പരുക്ക്.*

Aswathi Kottiyoor

ആപത്തിൽ സഹായമായി കനിവ് 108 ആംബുലൻസുകൾ; എല്ലാ ജില്ലകളിലും വൈകാതെ വനിതാ ഡ്രൈവർമാർ

Aswathi Kottiyoor

സമ്പന്നരാജ്യങ്ങള്‍ക്ക് പഠിക്കാം ക്യൂബന്‍ മാതൃക

Aswathi Kottiyoor
WordPress Image Lightbox