24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി
Kerala

ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. സഹകരണ മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 20 വരെ സംസ്ഥാനത്തുടനീളം 2000 വിപണികൾ പ്രവർത്തിക്കും. 13 ഇനം സാധനങ്ങൾ സബ്‌സിഡിയിൽ ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും വിപണികൾ പ്രവർത്തിക്കുക.
സബ്‌സിഡിയിൽ വിതരണം ചെയ്യുന്ന സാധനങ്ങളും വിലയും (ബ്രാക്കറ്റിൽ മാർക്കറ്റ് വില) ചുവടെ:
ജയ അരി: 25 രൂപ (35 രൂപ), കുറുവ അരി: 25 രൂപ (34 രൂപ), കുത്തരി: 24 രൂപ (34 രൂപ), പച്ചരി: 23 രൂപ (29 രൂപ), പഞ്ചസാര: 22 രൂപ (39 രൂപ), വെളിച്ചെണ്ണ: 92 രൂപ (205 രൂപ), ചെറുപയർ: 74 രൂപ (94 രൂപ), വൻകടല: 43 രൂപ (76 രൂപ), ഉഴുന്നു ബോൾ: 66 രൂപ (90), വൻപയർ: 45 രൂപ (86), തുവരപ്പരിപ്പ്: 65 രൂപ (95), മുളക് ഗുണ്ടൂർ: 75 രൂപ (145), മല്ലി: 79 രൂപ (90).

Related posts

കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച്‌ കര്‍ണാടക ; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍,​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റീനും പരിശോധനയും നിര്‍ബന്ധം

Aswathi Kottiyoor

*സംസ്ഥാനത്ത് പാൽവില കൂടും; ലിറ്ററിന് 4 രൂപ വരെ കൂടാന്‍ സാധ്യത.*

Aswathi Kottiyoor

സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍; തീയതി നീട്ടി

Aswathi Kottiyoor
WordPress Image Lightbox