23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 79.73 ശതമാനം പോളിംഗ്
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 79.73 ശതമാനം പോളിംഗ്

സംസ്ഥാനത്തെ 9 ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 79.73 ശതമാനം വോട്ട് രേഖപ്പെടുത്തി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഇന്ന് (12.08.2021) രാവിലെ 10 ന് ആരംഭിക്കും.
ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ വാർഡുകളിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം താഴെ പറയുന്ന ക്രമത്തിലാണ്.
പത്തനംതിട്ട-കലഞ്ഞൂർ-പല്ലൂർ (65.19%), ആലപ്പുഴ-മുട്ടാർ-നാലുതോട്(79.72%), കോട്ടയം- എലിക്കുളം-ഇളങ്ങുളം (73.12%), എറണാകുളം ജില്ലയിലെ വേങ്ങൂർ-ചൂരത്തോട് (87.02%), വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്(84.55%), മാറാടി- നോർത്ത് മാറാടി (79.2%) മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ (85.46%), വണ്ടൂർ-മുടപ്പിലാശ്ശേരി (90.43%), തലക്കാട്-പാറശ്ശേരി വെസ്റ്റ്(74.21%), കോഴിക്കോട്-വളയം-കല്ലുനിര (80.66%), കണ്ണൂർ-ആറളം-വീർപ്പാട് (92.57%) മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്(61.5%), തിരുവനന്തപുരം-നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ല്(82.74%), എറണാകുളം-പിറവം മുൻസിപ്പാലിറ്റിയിലെ കരക്കോട്(78.72.%), വയനാട്-സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി (80.92%) .

Related posts

സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

തലശ്ശേരി ഇരട്ടക്കൊലക്കേസ്, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

Aswathi Kottiyoor

സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ വേണ്ട ; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox