• Home
  • Kerala
  • മാർഗനിർദേശങ്ങളായി ‘വിദ്യാകിരണം’ സംഭാവനയ്‌ക്ക്‌ ആദായ നികുതിയില്ല ; സ്‌കൂളുകളിലെ ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക്‌ കൈമാറും.
Kerala

മാർഗനിർദേശങ്ങളായി ‘വിദ്യാകിരണം’ സംഭാവനയ്‌ക്ക്‌ ആദായ നികുതിയില്ല ; സ്‌കൂളുകളിലെ ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക്‌ കൈമാറും.

പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്‌ സർക്കാർ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിക്ക്‌ മാർഗനിർദേശങ്ങളായി. സ്‌കൂളുകളിലെ ലാപ്‌ടോപ്പുകൾ പഠനോപകരണങ്ങളില്ലാത്ത വിദ്യാർഥികൾക്ക്‌ കൈമാറും. സുരക്ഷിതമായി തിരിച്ചേൽപ്പിക്കേണ്ടത്‌ രക്ഷിതാക്കളുടെ ചുമതലയാണ്‌.

കലക്ടർമാരുടെ നേതൃത്വത്തിലുള്ള ഉപകരണ ലഭ്യതാപ്രവർത്തനങ്ങൾ വിദ്യാകിരണം പോർട്ടലിന്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉപഘടകമായി പ്രത്യേക അക്കൗണ്ടിൽ തുക ശേഖരിക്കും. ഇതിന്‌ ആദായനികുതി ഒഴിവാക്കി. തുക മുഴുവനും പഠനോപകരണങ്ങൾ ലഭ്യമാക്കാനായിരിക്കും.

കമ്പനികളുടെ പൊതുനന്മാ ഫണ്ട്‌ സ്വീകരിക്കാൻ പ്രത്യേക സൗകര്യം പോർട്ടലിൽ ഉണ്ട്‌. ഇത്തരം സഹായങ്ങൾ കൈറ്റിന്റെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും. വിദ്യാകിരണം പോർട്ടലിന്റെ വികസനവും പരിപാലനവും സി ഡിറ്റിന്റെ ചുമതലയിലായിരിക്കും. ആവശ്യമായ വിവരങ്ങൾ പോർട്ടലിലേക്ക്‌ നൽകേണ്ടത്‌ കൈറ്റ്‌ ആയിരിക്കും

Related posts

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകളാക്കി മാറ്റും: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

ഗാന്ധിജയന്തി വാരാഘോഷം :പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാടം ക്ലബ്ലിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Aswathi Kottiyoor

ചാന്ദ്രയാനിറങ്ങും സെയ്‌ഫ്‌ ലാൻഡിൽ , പേടകം റോക്കറ്റിൽ ഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox