27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു
Kelakam

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

കേളകം: പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.ഗ്രാമപഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നെങ്കിലും കോവിഡ് വ്യാപനം മൂലം തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് സംഘാടക സമിതി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. കൂടാതെ ജനകീയാസൂത്രണ പദ്ധതിയുടെ 25 വാര്‍ഷികത്തോടനുബന്ധിച്ച് 1996 മുതല്‍ ഉള്ള ഭരണ സമിതിയില്‍ ഉള്‍പ്പെട്ടവരെ ആദരിക്കുന്ന സംബന്ധിച്ചുള്ള ചര്‍ച്ചയും യോഗത്തില്‍ നടന്നുയോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, പഞ്ചായത്ത് സെക്രട്ടറി വിനോദ്,പഞ്ചായത്ത് അംഗങ്ങളായ ടോമി പുളിക്കകണ്ടം, സജീവന്‍ പാലുമ്മി, പ്രീത ഗംഗാധരന്‍, അഡ്വക്കറ്റ് ബിജു ചാക്കോ,ജോണി പാമ്പാടി,ബിനു മാനുവല്‍,ഷിജി സുരേന്ദ്രന്‍, സുനിത രാജു,ലീലാമ്മ ജോണി കമ്മറ്റി അംഗങ്ങളായ പി.എം രമണന്‍,കെ.എം ജോര്‍ജ്,പി.സി ഷാജി,ഷിജോ പി ചെറിയാന്‍, സി.വി ധനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു.

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.*

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനത്തിന് തുടക്കമായി*

Aswathi Kottiyoor
WordPress Image Lightbox