23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌മാർട്ട്‌ കൃഷിഭവനുകൾ ഈവർഷം ; കർഷകന്‌ 
തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും : പി പ്രസാദ്.
Kerala

സ്‌മാർട്ട്‌ കൃഷിഭവനുകൾ ഈവർഷം ; കർഷകന്‌ 
തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും : പി പ്രസാദ്.

സ്‌മാർട്ട്‌ കൃഷിഭവനുകൾ ഇക്കൊല്ലം യാഥാർഥ്യമാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വിളകളുടെ ആരോഗ്യകേന്ദ്രമെന്നനിലയിൽ കൃഷി ഭവനുകൾ രൂപപ്പെടും. ഇക്കോ ഷോപ്, ബയോ ഫാർമസി, അടിസ്ഥാനസൗകര്യ വികസന ഉപദേശക ഇടങ്ങൾ, അഗ്രോ സർവീസ് സെന്റർ എന്നിവ ഭാഗമാകും. ഇ–-ഓഫീസാണ്‌ വിഭാവനം ചെയ്യുന്നതെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി മന്ത്രി അറിയിച്ചു.

സ്‌മാർട്ട്‌ കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും. കർഷകരുടെ വരുമാനം വർധിപ്പിക്കാനാവശ്യമായ പദ്ധതി ഇവിടെ തയ്യാറാക്കും. നടീൽ വസ്തുക്കൾ ഉറപ്പാക്കും. കർഷകന്‌ തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും ലഭ്യമാക്കും. അഞ്ച് അഗ്രോ ഇക്കോളജിക്കൽ മേഖല ആരംഭിച്ച്‌ 23 യൂണിറ്റായി വിഭജിക്കും. പ്രത്യേക കർമസംഘവും രൂപീകരിക്കും. ഓർഗാനിക് ഫാമിങ്‌ മിഷനും സിയാൽ മാതൃകയിൽ കാർഷികവിപണന കമ്പനിയും രൂപീകരിക്കും. വൈൻ ഉൾപ്പെടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

ചെന്നൈയിലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തിൽ മറയൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിൽ നിന്ന് നാലു പേർ

Aswathi Kottiyoor

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(22 മാർച്ച്)

Aswathi Kottiyoor

ട്രഷറി സേവന നിരക്കുകൾ കുത്തനെ കൂട്ടി

Aswathi Kottiyoor
WordPress Image Lightbox