24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിദ്യാലയങ്ങൾ തുറക്കാൻ ആലോചന തുടങ്ങി; തിരക്കിട്ടു തീരുമാനമുണ്ടാകില്ല.
Kerala

വിദ്യാലയങ്ങൾ തുറക്കാൻ ആലോചന തുടങ്ങി; തിരക്കിട്ടു തീരുമാനമുണ്ടാകില്ല.

തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും നിയന്ത്രണങ്ങളോടെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും വിദ്യാഭ്യാസവകുപ്പ് ആലോചന തുടങ്ങി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനം കൂടുതലായതിനാൽ തിരക്കിട്ടു തീരുമാനമുണ്ടാകില്ല.
മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകൾ തുറന്ന ശേഷമുള്ള സാഹചര്യങ്ങൾ കൂടി പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 31നകം വാക്സീൻ നൽകി സെപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങാനാണ് ആലോചന.കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളുള്ള ലക്ഷദ്വീപിൽ ഇന്നു മുതലും കർണാടകയിൽ 23 മുതലും തമിഴ്നാട്ടിൽ സെപ്റ്റംബർ 1 മുതലുമാണ് സ്കൂൾ തുറക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടം.

കേരളത്തിൽ പ്ലസ്ടുക്കാർക്കു സെപ്റ്റംബറിൽ ഒന്നാം വർഷ പരീക്ഷ നടക്കുകയാണ്. ഒന്നാം വർഷ പ്രവേശന നടപടികൾ തുടങ്ങിയിട്ടുമില്ല.

ഈ സാഹചര്യത്തിൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറന്നാലും 9, 10 ക്ലാസുകൾ മാത്രമേ നടക്കൂ. ഓണത്തിനു ശേഷം കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. ഈ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.

സ്കൂൾ തുറക്കുന്നതിലേക്കു തന്നെയാണു ചർച്ച നീങ്ങുന്നത്. പകുതി വീതമെങ്കിലും കുട്ടികളെ സ്കൂളിൽ എത്തിക്കാനാണ് ആലോചന. കേന്ദ്ര സർക്കാരിന്റെ നിലപാട്, മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, വാക്സിനേഷൻ, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കൂ. സ്കൂൾ തുറക്കണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം അധ്യാപകർക്കും-മന്ത്രി വി.ശിവൻകുട്ടി.

Related posts

മുന്‍ മന്ത്രി പ്രൊഫ. എന്‍ എം ജോസഫ് അന്തരിച്ചു.*

Aswathi Kottiyoor

അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ക: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം.

Aswathi Kottiyoor
WordPress Image Lightbox