24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ
Kerala

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻതകർച്ച. പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസംപവന്റെ വില.

ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായംവർധിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ കൂട്ടമായി സ്വർണംവിറ്റഴിച്ചു.

സ്‌പോട് ഗോൾഡ് ട്രോയ് ഔൺസിന് 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളർ നിലവാരത്തിലെത്തി. വരുംദിവസങ്ങളിലും ആഗോളതലത്തിൽ സ്വർണം വില്പന സമ്മർദംനേരിടാനാണ് സാധ്യത.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില രണ്ടുശതമാനത്തിലേറെ താഴ്ന്ന് 46,616 നിലവാരത്തിലേക്ക് പതിക്കുകയുംചെയ്തു.

Related posts

നോറോ വൈറസ്: ആശങ്ക വേണ്ടെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

മൂന്നാം ക്ലാസിലെ 56% കുട്ടികൾക്കും മലയാളം വായിക്കാനറിയില്ല: ശരാശരിക്കുമുകളിൽ പ്രാവീണ്യം 16% മാത്രം*

Aswathi Kottiyoor

ട്രേഡ്സ്മാന്‍ ഒഴിവ്*

Aswathi Kottiyoor
WordPress Image Lightbox