24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ
Iritty

ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ

ഇരിട്ടി : വാക്സിൻ വിതരണം കാര്യക്ഷമമാക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് ഉടൻ നടപ്പിലാക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
ധർണ ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണെരി ഉദ്ഘാടനം ചെയ്തു. എൻജിഒ സംഘ് ജില്ലാ ട്രഷറർ ആർ. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് ഭാരവാഹികളായ കെ. എ. പത്മനാഭൻ, മോഹനൻ കീഴൂർ, ടി.എൻ. പ്രശാന്ത്, മനോജ് നടുവനാട് , അശോകൻ, പ്രശാന്ത് കോറോത്ത്, എ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Related posts

മോൺ.തോമസ് പഴേ പറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക്

Aswathi Kottiyoor

നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം – കർഷക മോർച്ച

Aswathi Kottiyoor

ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം – ജയപ്രശാന്തിന്റെ പരീക്ഷണം വൻ വിജയം

Aswathi Kottiyoor
WordPress Image Lightbox