27.7 C
Iritty, IN
February 24, 2024
  • Home
  • Iritty
  • വിൽപ്പനയുടെ ലക്‌ഷ്യം രണ്ടരക്കോടി – മൂന്ന് ലക്ഷം കശുമാവിൻ തൈകൾ വിൽപ്പനക്ക് തയ്യാറാക്കി ആറളം ഫാം
Iritty

വിൽപ്പനയുടെ ലക്‌ഷ്യം രണ്ടരക്കോടി – മൂന്ന് ലക്ഷം കശുമാവിൻ തൈകൾ വിൽപ്പനക്ക് തയ്യാറാക്കി ആറളം ഫാം

ഇരിട്ടി: വിൽപ്പനയുടെ രണ്ടരക്കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യവുമായി മൂന്ന് ലക്ഷം കശുമാവിൻ തൈകൾ വിൽപ്പനക്കായി തയാറാക്കി ആറളം ഫാം. ഏഷ്യയിലെ മികച്ച നടീൽ വസ്തുക്കളുടെ കേന്ദ്രം എന്ന സ്ഥാനം വീണ്ടെടുക്കുക എന്ന ലക്‌ഷ്യം വെച്ചുകൂടിയാണ് ആറളം ഫാം ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. കാലവർഷം പാതി പിന്നിടുമ്പോൾ തന്നെ ഏറെക്കുറേ എല്ലാ തരം നടീൽ വസ്തുക്കളും ഇവിടെ ഇക്കുറി വില്പ്പനയ്ക്കായി ഒരുക്കി കഴിഞ്ഞു .
കൃഷിയിറക്കേണ്ട സമയത്ത് തന്നെ മൂന്ന് ലക്ഷത്തോളം കശുമാവിൻ തൈകൾ തയ്യാറാക്കാൻ ഇത്തവണ ഫാമിനായി എന്നതാണ് നേട്ടമായി കണക്കാക്കുന്നത് . കാലവർഷം അവസാനിക്കാറാകുന്ന സമയത്താണ് മുൻ കാലങ്ങളിലെല്ലാം നടീൽ വസ്തുക്കൾ വില്പ്പനയ്ക്കായി തെയ്യാറാകാറുള്ളത്. അതുകൊണ്ട് കൃഷിയിറക്കേണ്ട സമയത്ത് തൈകൾ ലഭ്യമല്ലെന്ന കാരണത്താൽ സ്വകാര്യ ഫാമുകളെയായിരുന്നു ഭൂരിഭാഗം കർഷകരും ആശ്രയിച്ചിരുന്നത്. ആധുനീക വത്ക്കരണത്തിലൂടേയും വൈവിദ്ധ്യ വത്ക്കരണത്തിലൂടേയും ഫാം മാനേജ്‌മെന്റ് നടത്തിയ നീക്കമാണ് കൃത്യ സമയത്ത് നടീൽ വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിക്കുന്നതിലേക്ക് നയിച്ചത്.
ഇവിടെ നിന്നും രണ്ടെര ലക്ഷം ഗ്രാഫ്റ്റിനം കശുമാവിൻ തൈകളാണ് സംസ്ഥാനത്താകെ വില്പ്പനയ്ക്കായി തയ്യാറായിരിക്കുന്നത്. കൂടാതെ പ്രാദേശിക വിൽപ്പനക്ക് അരലക്ഷം തൈകളും റെഡി. സംസ്ഥാന സർക്കാർ ധനസഹായം വഴി ഫാമിൽ നടപ്പാക്കുന്ന വൈവിധ്യവൽക്കരണ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഇത്തവണ മൂന്ന് ലക്ഷം തൈകൾ തയ്യാറാക്കിയത്. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കശുവണ്ടി വികസന ഏജൻസി മുഖേന ഫാമിലെ രണ്ടര ലക്ഷം തൈകൾ വിവിധ ജില്ലകളിൽ എത്തിച്ച് കർഷകർക്ക് വിതരണം ചെയ്യും. സബ്‌സിഡിയും സഹായങ്ങളും നൽകി കശുമാവ് കൃഷി പ്രോൽസാഹന പദ്ധതിയിലൂടെയാണ് ഫാമിലെ രണ്ടര ലക്ഷം തൈകളുടെയും വിതരണം നടക്കുക .
അരലക്ഷം ഗ്രാഫ്റ്റ് തൈകളുടെ വിൽപ്പന പ്രാദേശികമായി ഫാമിലൂടെയും നടത്തും. ധന, കനക, അമൃത, സുലഭ ,പ്രിയങ്ക, വെങ്കുർല തുടങ്ങി ഏഴിനങ്ങളിലുള്ള തൈകളാണ് ഉള്ളത്. കേരള കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് കേന്ദ്രത്തിലെ ഡോ.മീര മഞ്ജുഷ, പത്മനാഭൻ എന്നിവർ ഫാം നേഴ്‌സറിയിലെത്തി തൈകൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കി. വരും ദിവസങ്ങളിൽ തൈകൾ കയറ്റിപ്പോവും. തൈ ഒന്നിന് 40 രൂപ നിരക്കിലാണ് സർക്കാർ ഏജൻസിക്ക് രണ്ടര ലക്ഷം തൈകൾ നൽകുന്നത്. ഫാമിൽ നിന്നുള്ള വില്പ്പന തൈ ഒന്നിന് 50രൂപയാണ്.
കശുമാവ് വികസന ഏജൻസി ഒന്നരക്കോടി രൂപ നൽകും . ഫാമിൽ നിന്നും മറ്റ് നടീൽ വസ്തുക്കളുടെ വില്പ്പനയിലൂടെ ഒരു കോടിയുമാണ് പ്രതീക്ഷിക്കുന്ന വരുമാനം.
കുറ്റ്യാടി, എൻ സി ഡി ഉൾപ്പെടെ മൂന്ന് ഇനം തെങ്ങിൻ തൈകളും വില്പ്പനയ്ക്കുണ്ട്. 150മുതൽ 250രൂപ വരെയാണ് ഇവയുടെ വില. മംഗള, സുമംഗള, കാസർക്കോടൻ ഇനത്തിൽപ്പെട്ട കമുങ്ങിൻ തൈകൾക്ക്് 40 രൂപയും മോഹിദ് നഗർ, ഇന്റർമംഗള, സൈഗോൾ ഇനത്തിൽപ്പെട്ട തൈകൾക്ക് 50രൂപയുമാണ് വില. പന്നിയൂർ വൺ കരുമുളക് തൈകളും മൂന്ന് ഇനം പ്ലാവ്, മാവ് , വിവിധയിനം ഫലവൃക്ഷ തൈകളും കാന്താരി മുളക്ക് ഉൾപ്പെടെ ഔഷധ സസ്യങ്ങളും ലഭ്യമാണ്.

Related posts

രാജ്യത്തിന് അഭിമാനമുള്ള വ്യക്തിയായി മാറണം എന്ന തോന്നൽ എല്ലാവരിലും ഉണ്ടാവണം – മേജർ രവി

Aswathi Kottiyoor

ഓൺ ലൈൻ പ0നത്തിനായി പായം ഗവ: യു പി സ്കൂളിന് സ്മാർട്ട് ഫോണുകൾ നൽകി

Aswathi Kottiyoor

മാരകമയക്കുമരുന്നായ ആംഫിറ്റാമിനുമായി പള്ളിപ്രം സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor
WordPress Image Lightbox