24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു
Kelakam

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

2021-2022 വര്‍ഷത്തിലെ കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഡബ്ല്യു സി ടി, ഹൈബ്രിഡ് ഇനം തെങ്ങിന്‍ തൈകള്‍ കേളകം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്തു. 50% സബ്‌സിഡി നിരക്കില്‍ ആകെ 830 തൈകളാണ് നല്‍കിയത്.

കേളകം കൃഷി ഭവനില്‍ നടന്ന തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടത്തില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോണി പാമ്പാടിയില്‍, കൃഷി ഓഫീസര്‍ കെ ജി സുനില്‍, കൃഷി അസിസ്റ്റന്റ് എം.ആര്‍ രാജേഷ്, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Related posts

കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം………..

Aswathi Kottiyoor

കവാത്ത് സമ്മർ ക്യാമ്പ് ആരംഭിച്ചു*

Aswathi Kottiyoor

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox