30.7 C
Iritty, IN
December 6, 2023
  • Home
  • Kelakam
  • കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം………..
Kelakam

കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം………..

കേളകം:വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം. മരം പൊട്ടി വീണ് 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു.വെങ്ങലോടി സ്വദേശികളായ പുനത്തില്‍ ലക്ഷ്മി, വാത്യാട്ട് ബാബു എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചത്.നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും നശിച്ചു.ജോസ് കുന്നുമ്പുറം,ഭാസ്‌കരന്‍ ആക്കപ്പാറ, രവി മേമുട്ടത്ത് ,പൗലോസ് വല്ലത്തുകാരന്‍ ,പാറക്കല്‍ ഇന്ദിര ,മണ്ണൂര്‍ ജോര്‍ജ്,താന്നിക്കല്‍ ഷിബു എന്നിവരുടെ തെങ്ങ്, കവുങ്ങ് ,വാഴ ,കശുമാവ് ,പ്ലാവ് തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിച്ചത്.വാത്യാട്ട് ബാബുവിന്റെ പറമ്പിലലുണ്ടായിരുന്ന വാഴ,റബര്‍ എന്നിവയും നശിച്ചിട്ടുണ്ട്.ഈ ഭാഗത്ത് മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണതിനാല്‍ പ്രദേശത്തെ വൈദ്യുതി കേബിള്‍ ബന്ധവും താറുമാറായി.മരം കടപുഴകി റോഡിന് കുറുകെ വീണതിനാല്‍ വെങ്ങലോടി കോളനി റോഡിലൂടെയുള്ള ഗതാഗതവും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്

Related posts

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയില്‍ മോഷണം

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Aswathi Kottiyoor

പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox