വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പെരിഞ്ചേരിമല കോളനിയില്‍ നാലംഗ മാവോവാദി സംഘം എത്തിയതിനെത്തുടര്‍ന്ന് സമീപപ്രദേശങ്ങളായ കണ്ണൂരിെന്റ അതിര്‍ത്തികളില്‍ പൊലീസ് കനത്ത ജാഗ്രതയില്‍. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ആയുധധാരികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഇവിടെ എത്തിയത്.കോളനിയിലെ മൂന്ന് വീടുകളിലെത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തശേഷം പ്രദേശത്തെ വൈദ്യുതിത്തൂണുകളില്‍ പോസ്റ്ററുകള്‍ പതിച്ചു മടങ്ങുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സമീപപ്രദേശങ്ങളായ കൊട്ടിയൂര്‍, വയനാട് അതിര്‍ത്തി വനപ്രദേശങ്ങള്‍, പ്രധാന പാതകള്‍ എന്നിവിടങ്ങളിലും, മാവോവാദി സംഘം എത്താന്‍ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലും ലോക്കല്‍ പൊലീസും വിവിധ അന്വേഷണ ഏജന്‍സികളും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്ബ് മാവോവാദി സംഘങ്ങള്‍ എത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാതകളില്‍ വാഹന പരിശോധനയും ഊര്‍ജിതമാക്കി.
മുമ്ബ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗവും ആന്റി നക്സല്‍ സ്ക്വാഡും പരിശോധന നടത്തി. കണ്ണവം, കോളയാട്, കേളകം, ആറളം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ കോളനികളിലും ആറളം ഫാം ഉള്‍പ്പെടെ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. മാവോവാദികള്‍ പതിവായി എത്തിയിരുന്ന രാമച്ചി, ചെക്യാട്, ആറളം ഫാം, വിയറ്റ്നാം പ്രദേശങ്ങളിലും മുമ്ബ് പലതവണ സായുധ മാവോവാദി സംഘങ്ങള്‍ പ്രകടനം നടത്തിയ കൊട്ടിയൂര്‍ അമ്ബായത്തോട്ടിലും നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. മാവോവാദി സംഘത്തില്‍പെട്ട ചന്ദ്രു, ജയണ്ണ, സുന്ദരി, ലത എന്നിവരാണ് പെരിഞ്ചേരി മലയില്‍ എത്തിയത്.