20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സം​വ​ര​ണം ല​ഭി​ക്കാ​ത്ത എ​ല്ലാ വി​ഭാ​ഗ​ക്കാർക്കും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹത
Kerala

സം​വ​ര​ണം ല​ഭി​ക്കാ​ത്ത എ​ല്ലാ വി​ഭാ​ഗ​ക്കാർക്കും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹത

നി​​​ല​​​വി​​​ൽ സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കാ​​​ത്ത എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​തി-​​​മ​​​ത വ്യ​​​ത്യാ​​​സം കൂ​​​ടാ​​​തെ ഇ​​​ഡ​​​ബ്ല്യു​​എ​​​സ് (സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള) സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​വേ​​​ണ്ടി മ​​​ന്ത്രി എം.​​​വി. ഗോവി​​​ന്ദ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

മു​​​ന്നാ​​​ക്ക ക​​​മ്മീ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​വരും നി​​​ല​​​വി​​​ൽ എ​​​സ്‌​​​സി-​​​എ​​​സ്ടി, ഒ​​​ബി​​​സി സം​​​വ​​​ര​​​ണ​​​മൊ​​​ന്നും ല​​​ഭി​​​ക്കാ​​​ത്തതു മായ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ണ്. നി​​​ല​​​വി​​​ലെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ ഇ​​​ഡ​​​ബ്ല്യുഎ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​വൂ എന്നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും റോ​​​ജി എം. ​​​ജോ​​​ണി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി അദ്ദേഹം അ​​​റി​​​യി​​​ച്ചു.

മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ട്ടി​​​ക ജാ​​​തി-​​​വ​​​ർ​​​ഗം, സം​​​സ്ഥാ​​​ന- കേ​​​ന്ദ്ര ഒ​​​ബി​​​സി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​തും തൊ​​​ഴി​​​ൽ സം​​​വ​​​ര​​​ണ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ 164 വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​റി​​​യ​​​ൻ കാ​​​ത്ത​​​ലിക്(സീ​​​റോ മ​​​ല​​​ബാ​​​ർ കാ​​​ത്ത​​​ലി​​​ക്) വി​​​ഭാ​​​ഗ​​​വും ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ക്രി​​​സ്ത്യ​​​ൻ റോ​​​മ​​​ൻ കാ​​​ത്ത​​​ലി​​​ക്, സീ​​​റോ മ​​​ല​​​ബാ​​​ർ ക്രി​​​സ്ത്യ​​​ൻ, ആ​​​ർ​​​സി, ആ​​​ർ​​​സി​​​എ​​​സ്, ക്രി​​​സ്ത്യ​​​ൻ ആ​​​ർ​​​സി എ​​​ന്നീ ചു​​​രു​​​ക്ക​​​പ്പേ​​​രു​​​ക​​​ളി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഒ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ചി​​​ല അ​​​പാ​​​ക​​​ത​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts

സ്വകാര്യ ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം

Aswathi Kottiyoor

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടും 105 പേ​ർ ഇ​പ്പോ​ഴും കോ​ട​തി ക​യ​റിയി​റ​ങ്ങു​ന്നു

Aswathi Kottiyoor

പുതിയ ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ സജ്ജരാകണം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox