24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിലക്കയറ്റ ഭീഷണിയിൽ രാജ്യം: ആർബിഐ ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തുമോ.
Kerala

വിലക്കയറ്റ ഭീഷണിയിൽ രാജ്യം: ആർബിഐ ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തുമോ.

തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റ സൂചിക ഉയർന്നു നിൽക്കുന്നതിനാൽ ഇത്തവണ ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമോ?

മൂന്നുദിവസം നീണ്ടുനിൽക്കുന്ന പണവായ്പ അവലോകന സമിതി(എംപിസി)യോഗതീരുമാനം ഓഗസ്റ്റ് ആറിനാണ് പ്രഖ്യാപിക്കുക. രണ്ടുമാസം തുടർച്ചയായി ഉപഭോക്തൃ വിലസൂചിക ആറുശതമാനത്തിന് മുകളിലാണ്. ലക്ഷ്യനിരക്കായ നാലുശതമാനത്തിലൊതുക്കിനിർത്താൻ കഴിയുന്നില്ലെങ്കിലും മുകൾതട്ട് പരിധിയായി റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുളള ആറുശതമാനത്തിലുമേറെയായതിനാലാണ് ഇതുസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നത്.

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോനിരക്ക് ഒരുവർഷത്തിലേറെയായി നാലുശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിവരികയാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റസർവ് ബാങ്ക് നൽകുന്ന പലിശയായ റിവേഴ്‌സ് റിപ്പോയാകട്ടെ 3.35ശതമാനവുമാണ്.

കോവിഡ് വ്യാപനത്തെതുടർന്ന് വിതരണ ശൃംഖലകളിലുള്ള തടസ്സവും ഇന്ധനവിലവർധനവുമാണ് വിലക്കയറ്റത്തിന് പ്രധാനകാരണം. പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിലയിൽ 10ശതമാനംവർധനവുണ്ടാകുമ്പോൾ വിലക്കയറ്റ സൂചികയിൽ അരശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പല വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വർധനയുടെവഴി തിരഞ്ഞെടുത്തുകഴിഞ്ഞു.

ബോണ്ട് ആദായംവർധിക്കുമെന്നതാണ് നിരക്ക് വർധനവിൽനിന്ന് പിന്മാറാൻ ആർബിഐയെ പ്രേരിപ്പിക്കുന്നത്. പത്ത് വർഷക്കാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ ആദായനിരക്ക് ഇപ്പോൾതന്നെ ആറുശതമാനത്തിൽനിന്ന് 6.20ശതമാനമായി ഉയർന്നിട്ടുണ്ട്. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മെയിൽ 6.30ശതമാനവും ജൂണിൽ 6.26ശതമാനവുമായിരുന്നു. വിലക്കയറ്റംതാൽക്കാലികമാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. അതിനാൽതന്നെ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ലെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.

Related posts

ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്

ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും.

Aswathi Kottiyoor

കെ സ്വിഫ്റ്റ് മുതൽ ആമസോൺവരെ ; 10,000 സംരംഭകര്‍ ഇന്ന്‌ ഒത്തുചേരുന്നു

Aswathi Kottiyoor
WordPress Image Lightbox