24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡിജിറ്റല്‍ പണമിടപാടിന് ഇനി e-RUPI; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.
Kerala

ഡിജിറ്റല്‍ പണമിടപാടിന് ഇനി e-RUPI; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ- റുപ്പി(e-RUPI) സംവിധാനം അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇ-റുപ്പി രാജ്യത്തിന് സമര്‍പ്പിക്കും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ- റുപ്പി പ്രവര്‍ത്തിക്കുക. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.

കറന്‍സിരഹിതവും(cashless) സമ്പര്‍ക്കരഹിതവുമായ(contactless) ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. ഇ- റുപ്പി പേയ്‌മെന്റിലൂടെ കാര്‍ഡോ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളോ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തിന്റെ സഹായമോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വൗച്ചറുകള്‍ മാറ്റിയെടുക്കാന്‍ കഴിയും. അതായത്, മുന്‍കൂറായി പണം അടച്ച സമ്മാന വൗച്ചറുകള്‍(പ്രീ-പെയ്ഡ് ഗിഫ്റ്റ് വൗച്ചര്‍) പോലെയാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക എന്ന് പറയാം. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.

സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരെയും(സര്‍വീസ് സ്‌പോണ്‍സര്‍മാര്‍) ഉപഭോക്താക്കളെയും സേവനദാതാക്കളെയും ഇ-റുപ്പി ഡിജിറ്റലായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ- പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ-റുപ്പി വിതരണം ചെയ്യുക. കോര്‍പറേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സേവനങ്ങളുടെയും അത് വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ഇത്തരത്തിലുള്ള ബാങ്കുകളെ സമീപിക്കാം. മൊബൈല്‍ നമ്പറിന്റെ സഹായത്തോടെയാണ് ഉപഭോക്താക്കളെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ പേരില്‍ ബാങ്ക് നീക്കിവെച്ചിരിക്കുന്ന വൗച്ചര്‍ സേവനദാതാക്കള്‍ക്ക് കൈമാറും. അത് ആ ഉപഭോക്താവിന് കൃത്യമായി ലഭ്യമാവുകയും ചെയ്യും.

ക്ഷേമപ്രവര്‍ത്തന സേവനങ്ങള്‍ ക്രമക്കേടുകളില്ലാതെ, കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇ-റുപ്പിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മാതൃ-ശിശു ക്ഷേമ സേവനങ്ങള്‍, ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. വളം സബ്‌സിഡി വിതരണം തുടങ്ങിയവയ്ക്കും ഇ-റുപ്പിയെ പ്രയോജനപ്പെടുത്താനാവും.

Related posts

വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചു ;
 പൈലറ്റിന്റെ ഇടപെടൽ വൻദുരന്തം ഒഴിവാക്കി

Aswathi Kottiyoor

കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കി​യാ​ലും കോ​വി​ഡ് മ​ര​ണം; കേ​ന്ദ്ര​ന​യം മാ​റ്റ​ണം: സു​പ്രീം​കോ​ട​തി

Aswathi Kottiyoor

അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 5 യുവാക്കൾക്ക് ദാരുണാന്ത്യം.*

Aswathi Kottiyoor
WordPress Image Lightbox