24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മത്സ്യവില കുറഞ്ഞേക്കും; ട്രോളിങ് നിരോധനം അവസാനിക്കുന്നു.
Kerala

മത്സ്യവില കുറഞ്ഞേക്കും; ട്രോളിങ് നിരോധനം അവസാനിക്കുന്നു.

ആശ്വാസം. മത്സ്യ വില കുറഞ്ഞേക്കും. സംസ്ഥാനത്ത് ഒന്നരമാസത്തിൽ ഏറെയായി തുടരുന്ന ട്രോളിങ് നിരോധനം അവസാനിക്കുന്നു. 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ട്രോളിങ് നിരോധനം നീങ്ങുന്നതോടെ കുതിച്ചുയര്‍ന്നിരുന്ന മത്സ്യ വില കുറഞ്ഞേക്കും.ട്രോളിങ് മൂലം മത്സ്യ ലഭ്യത കുറഞ്ഞ‌തിനാൽ മത്സ്യവില വര്‍ധിച്ചിരുന്നു.

ട്രോളിങിൻെറ തുടക്കത്തിൽ നെയ്മീൻ കിലോഗ്രാമിന് 1,000 രൂപയോളമായിരുന്നു വില . മത്തി വില കിലോഗ്രാമിന് 280 രൂപ വരെ എത്തിയിരുന്നു. പിന്നീട് കോഴി ഇറച്ചി വില ഉയര്‍ന്നപ്പോൾ മീൻ വില കുറഞ്ഞിരുന്നു. കിലോഗ്രാമിന് 200-220 രൂപയിലേറ വരെ ആണ് ചിക്കൻ വില ഉയര്‍ന്നത്. ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞിരിക്കുന്നതും കോഴിത്തീറ്റകളുടെ വില വര്‍ധനയും മൂലം ചിക്കൻ വില ഉയര്‍ന്നേക്കാം. എന്തായാലും മത്സ്യലഭ്യത നോൺ വെജ് പ്രേമികൾക്ക് ആശ്വസമാകും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹാര്‍ബറുകൾക്ക് പ്രവര്‍ത്തിക്കാൻ ആകുക .
ട്രോളിങ് നിരോധനം മൂലം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് പോയിരുന്നു എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു . ഇന്ധന വില വര്‍ധനയും കൊവിഡ് നിയന്ത്രണങ്ങളും എല്ലാ മത്സ്യബന്ധന തൊഴിലാളികളെയും പ്രതിസന്ധയിൽ ആക്കിയിരുന്നു. ട്രോളിങ് നിരോധനം നീങ്ങുന്നതോടെ ഇവരുടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ ആയേക്കും.

Related posts

കേരളം യുണീക് തണ്ടപ്പേരിലേക്ക്

Aswathi Kottiyoor

മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ കൗതുകക്കാഴ്‌ചയായി സൂര്യഗ്രഹണം.

Aswathi Kottiyoor

അങ്കണവാടികൾ ജനുവരി മൂന്നുമുതൽ

Aswathi Kottiyoor
WordPress Image Lightbox