പേരാവൂർ : കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിക്ക് 15 കിടക്കകളുള്ള കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആണ് നിർവ്വഹണ ഏജൻസി 1.79 കോടിയുടെ പദ്ധതിയാണിത്.ഗവ:മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഐസൊലേഷൻ ബ്ലോക്ക് പോലെ ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ള ഒരു തിരഞ്ഞെടുത്ത ആസ്പത്രിയിൽ ഐസൊലേഷൻ വാർഡ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പേരാവൂർ താലൂക്കാസ്പത്രിക്കും ഇതനുവദിച്ചത്.