24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വൈറലാകാൻ ബൈക്ക് റേസ് പൊലിഞ്ഞത് മൂന്ന് ജീവനുകൾ
Kerala

വൈറലാകാൻ ബൈക്ക് റേസ് പൊലിഞ്ഞത് മൂന്ന് ജീവനുകൾ

നിരത്തുകളിൽ ബൈക്ക് റേസിങ്‌, സ്റ്റണ്ടിങ്‌ എന്നിവ നടത്തി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റുചെയ്ത്‌ വൈറലാകാൻ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാൻഡിലുകളിൽ പ്രധാനമായുള്ളത്.‌ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ മൂന്നു ജീവനുകൾ പൊലിയാൻ കാരണവും ഇത്തരത്തിൽ വൈറലാകാൻ ശ്രമിച്ച ബൈക്ക് റേസ് ആണ്. അമിതവേഗത്തിൽ പാഞ്ഞെത്തുന്ന ഇവർ മറ്റ് വാഹനങ്ങൾക്ക് മുൻപിലും യാത്രക്കാരുടെ മുൻപിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. പൊലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾക്കു ‘റീച്ച്’ കിട്ടുന്നുവെന്നതാണ് പ്രത്യേകത.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ട്. മത്‌സരയോട്ടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ചറിയിക്കുക

Related posts

കെ റെയില്‍ ഭൂമി ഏറ്റെടുക്കൽ; അടിസ്ഥാനവില അവസാനം നടന്ന ഇടപാടുകൾ അടിസ്ഥാനമാക്കി.

Aswathi Kottiyoor

ജലനിരപ്പ് ഉയര്‍ന്നു: കെഎസ്ആര്‍ടിസി റൂട്ടുകളില്‍ മാറ്റം

Aswathi Kottiyoor

പകല്‍ച്ചൂടില്‍ ഉരുകി കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox