22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സിനിമാ നടൻ നിർവ്വഹിച്ചു.

കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം പ്രശസ്ത സിനിമാ നടൻ കോട്ടയം പുരുഷൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ.ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു.. പ്രശസ്ത പുല്ലാങ്കുഴൽ കലകാരൻ അഭിലാഷ്
കൊളക്കാട് കുട്ടികളുടെ മാനസിക പിരിമുറക്കങ്ങൾ ഒഴിവാക്കുന്നതിനായി പുല്ലാങ്കുഴലിൽ മാസ്മരികത തീർത്തു.
കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു മാനുവൽ, ഹെഡ്മാസ്റ്റർ ജോൺസൺ വി.സി, ഓൺലൈൻ പഠനസഹായസമിതി പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ, വനിതാ വിഭാഗം പ്രസിഡന്റ്
ഷാന്റി സജി,
സജി ആന്റണി,
ജോസ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന്, വിദ്യാരംഗം, സോഷ്യൽ , ഐ.ടി, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി, ഗണിതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗ്ഗോത്സവവും സംഘടിപ്പിച്ചു.

Related posts

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox