24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂര്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം
Peravoor

പേരാവൂര്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ കോവിഡ് പോസറ്റീവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉല്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസും പഞ്ചായത്ത് ഭരണ സമിതിയും സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് പേരാവൂര്‍ ടൗണില്‍ ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാതെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് കച്ചവടം നടത്തണം.പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തും.ടെസ്റ്റ് പോസിറ്റിവിറ്റി 5 ല്‍ താഴെ ആണെങ്കിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 11ാം വാര്‍ഡില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍,വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ഷൈലജ ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.
കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു

Related posts

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor

റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് ഒന്നര ക്വിന്റലില്‍ അധികം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു

Aswathi Kottiyoor

പേരാവൂർ താലൂക്ക്‌ ആസ്പത്രിക്കെതിരേ വ്യാജ പ്രചാരണമെന്ന് സി.പി.എം.

Aswathi Kottiyoor
WordPress Image Lightbox