21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളത്തിന്റേത്‌ രാജ്യം 
അംഗീകരിച്ച നിയന്ത്രണരീതി ;മുഖ്യമന്ത്രി
Kerala

കേരളത്തിന്റേത്‌ രാജ്യം 
അംഗീകരിച്ച നിയന്ത്രണരീതി ;മുഖ്യമന്ത്രി

മഹാമാരിയുടെ ആരംഭംമുതൽ കേരളം സ്വീകരിച്ച നിയന്ത്രണരീതി രാജ്യം അംഗീകരിച്ചതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദഗ്ധാഭിപ്രായം അനുസരിച്ചാണ്‌ മുന്നോട്ടു പോകുന്നത്‌. കേന്ദ്ര വിദഗ്ധരും മറുത്തൊന്നും പറഞ്ഞിട്ടില്ല. ഇതിൽ കൂടുതൽ ചെയ്യാനില്ലെന്നാണ്‌ അഭിപ്രായപ്പെട്ടത്‌.

നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശാസ്‌ത്രീയരീതിയാണ്‌ നമ്മുടേതെന്ന്‌ തെളിയിക്കുന്നതാണ്‌ ഐസിഎംആർ സെറോ പ്രിവലെൻസിന്റെ ഫലം. 58 ശതമാനത്തിനും രോഗബാധയുണ്ടായില്ല. ദേശീയ ശരാശരി 67 ശതമാനമാണ്‌. വാക്സിനേഷനിലും മുന്നിലാണ്‌. 37.38 ശതമാനത്തിന്‌ ഒന്നാം ഡോസ്‌ നൽകി. ദേശീയ ശരാശരി 26.39 ആണ്‌. 6.19 ശതമാനം പേർക്ക്‌ രണ്ടാം ഡോസ്‌ നൽകി. 7.21 ശതമാനമാണ്‌ ദേശീയ ശരാശരി. ആരോഗ്യപ്രവർത്തകരിൽ 100 ശതമാനമാണ്‌ ഒന്നാം ഡോസ്‌. 82 ശതമാനത്തിന്‌ രണ്ടാം ഡോസും നൽകി. വാക്സിൻ വിതരണം സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രിയുടേത്‌ വസ്തുതാവിരുദ്ധ പ്രസ്താവനയാണ്‌.

ഒരുഘട്ടത്തിലും നമ്മുടെ ആരോഗ്യശേഷിക്കപ്പുറം രോഗികൾ എത്തിയിട്ടില്ല. പല രാജ്യങ്ങളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്‌. നാടിനെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തരുത്‌.
കേരളത്തിലെ ഉയർന്ന ജനസാന്ദ്രത വെല്ലുവിളിയാണ്‌. ചതുരശ്ര കിലോമീറ്ററിൽ 860 ആണ്‌ ജനസംഖ്യയെങ്കിൽ ദേശീയ ശരാശരി 430 ആണ്‌. കേരളമാകെ ഒരു നഗരമായി കിടക്കുകയാണ്‌. ജനസംഖ്യയുടെ 14 ശതമാനം മുതിർന്ന പൗരന്മാരാണ്‌. അവർക്ക്‌ രോഗസാധ്യത കൂടുതലാണ്‌. ജീവിതശൈലീരോഗ വ്യാപനവും വെല്ലുവിളിയാണ്‌. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നാണ്‌ ആരോഗ്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത്‌. ഈ സമൂഹത്തിലാണ്‌ അതീവ ശ്രദ്ധയോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ജീവൻ രക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

Aswathi Kottiyoor

അ​ടു​ത്ത വ​ർ​ഷം ക​ണ്ണൂ​രി​ലും ക​രി​പ്പൂ​രി​ലും ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ സെ​ന്‍റ​ർ : അ​ബ്ദു​ള്ള​ക്കു​ട്ടി

Aswathi Kottiyoor

ചാ​വ​ശേ​രി​യി​ൽ പൊ​ട്ടി​യ​ത് സ്റ്റീ​ൽ ബോം​ബ്; പൊ​ട്ടി​ത്തെ​റി​ച്ച​ത് നി​ധി​യാ​ണെ​ന്ന് ക​രു​തി തു​റ​ന്ന​പ്പോ​ൾ

Aswathi Kottiyoor
WordPress Image Lightbox