27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ആക്രമണങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍
Kerala

ആക്രമണങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍

ആക്രമണങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍.കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇന്ന് വിര്‍ച്വലായി ദേശീയ വനിതാ കമ്മീഷന്റെ 24/7 ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ – 7827170170 ഉദ്ഘാടനം ചെയ്തു. ആക്രമണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളെ പോലീസ്, ആശുപത്രികള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, സൈക്കോളജിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ ഉചിതമായ അധികാരികളുമായി റഫറല്‍ വഴി ബന്ധിപ്പിച്ച്‌ ഓണ്‍ലൈന്‍ പിന്തുണ നല്‍കാനാണ് ഹെല്‍പ്പ്ലൈന്‍ ലക്ഷ്യമിടുന്നത്.

അക്രമത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂര്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുക, സ്ത്രീകളുമായി ബന്ധപ്പെട്ട രാജ്യത്തൊട്ടാകെയുള്ള ഗവണ്മെന്റ് പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഏകീകൃത നമ്ബറിലൂടെ നല്‍കുക എന്നിവയാണ് ഹെല്‍പ്പ്ലൈനിന്റെ ലക്ഷ്യം. പരിശീലനം ലഭിച്ച ഒരു വിദഗ്ധ സംഘം ഹെല്‍പ്പ്ലൈനില്‍ പ്രവര്‍ത്തിക്കും. ന്യൂ ഡെല്‍ഹിയിലെ ദേശീയ വനിതാ കമ്മീഷന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ്ലൈനില്‍ വിളിച്ച്‌ 18 വയസും അതില്‍ കൂടുതലുമുള്ള ഏതൊരു പെണ്‍കുട്ടിക്കും/സ്ത്രീക്കും സഹായം തേടാം.

ഇലക്‌ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ഹെല്‍പ്പ്ലൈന്‍ സേവനം വികസിപ്പിച്ചിരിക്കുന്നത്.

Related posts

തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ ഉന്നത യോഗം തീരുമാനിച്ചു.

Aswathi Kottiyoor

നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐസിഫോസ് ‘ബാക്ക്-ടു-വർക്ക്’ റെസിഡൻഷ്യൽ പരിശീലന പരിപാടി

Aswathi Kottiyoor

അ​തി​വേ​ഗ കോ​ട​തി കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox