സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ടിപിആര്‍ കുറയാത്തതുമൂലമാണ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തേണ്ടെന്ന് തീരുമാനമെടുത്തത്. എന്നാല്‍ തുണിക്കടകള്‍ നിയന്ത്രണത്തോടെ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നുനടന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.
ഓണത്തിനുമുമ്ബ് വാക്സിനേഷന്‍ ഊര്‍ജിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനുവേണ്ടി കേന്ദ്രത്തിനാേട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തില്‍ വാക്സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കും -മുഖ്യമന്ത്രി വ്യക്തമാക്കി.
തുണിക്കടകളില്‍ വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ ക്രമീകരണം ഉണ്ടാക്കണം.ബന്ധപെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.