24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ.
Kerala

പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ.

എറ്റവും പുതിയ കോവിഡ് വാക്‌സിനായ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘ബയോളജിക്കല്‍ ഇ’യാണ് വാക്‌സിന്‍ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളില്‍ വിജയം കണ്ട കോര്‍ബിവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സര്‍ക്കാരിന്റെ ബയോടെക്‌നോളജി വിഭാഗം ബയോളജിക്കല്‍ ഇയുമായി ചേര്‍ന്ന് ഗവേഷണ പദ്ധതികള്‍ നടത്തും. ഏതാണ്ട് നൂറു കോടി രൂപയുടെ സാമ്പത്തിക സഹായം ഗ്രാന്റിനത്തില്‍ കമ്പനിക്ക് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സിനായ കോര്‍ബിവാക്‌സിന്റെ പ്രീക്ലിനിക്കല്‍ ഘട്ടം തുടങ്ങിയുള്ള പരീക്ഷണങ്ങളുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന ‘അഡീനോ ഇന്‍ട്രാനേസല്‍ വാക്‌സിന്‍’ ഉള്‍പ്പെടെ നാലു വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്നിക് എന്നീ വാക്‌സിനുകള്‍ക്കാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ മേല്‍നോട്ടച്ചുമതല കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ഡവലപ്പ്‌മെന്റ് പദ്ധതിയായ ‘മിഷന്‍ കോവിഡ് സുരക്ഷ’യ്ക്കാണ്.

Related posts

റിസർവേഷൻ വേണ്ട ; ഇന്നുമുതൽ 23 ട്രെയിനിൽ ജനറൽ കോച്ചുകൾ

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ർ: 3,220 പേരെ മാറ്റിപ്പാർപ്പിക്കും

Aswathi Kottiyoor

തെറ്റുവഴി തൊണ്ടിയിൽ മണത്തണ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന് അനുമതിയായി* .

Aswathi Kottiyoor
WordPress Image Lightbox