തലസ്ഥാന ജില്ലയിലെ സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ വാക്സിന് ക്ഷാമം. ഞായറാഴ്ചയോടെ കോവിഷീല്‍ഡും കോവാക്സിനും പൂര്‍ണമായും തീര്‍ന്നു.
ഇതോടെ, സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളൊന്നും തിങ്കളാഴ്ച പ്രവര്‍ത്തിക്കാനിടയില്ല. 29,920 ഡോസ് കോവിഷീല്‍ഡ് ഡോസുകളാണ് ജില്ലയില്‍ സ്റ്റോക്കുണ്ടായിരുന്നത്. പാഴായാല്‍ പകരം ഉപയോഗിക്കാന്‍ അധികമായി സൂക്ഷിക്കുന്ന ഡോസുകള്‍ കൂടി ചേര്‍ത്ത് 38,808 പേര്‍ക്കാണ് വെള്ളി, ശനി ദിവസങ്ങളിയായി കുത്തിവെപ്പ് നല്‍കിയത്. കോവാക്സിന് 45,000 ഡോസുകള്‍ കൈവശമുണ്ടായിരുന്നു. അധിക ഡോസുകളടക്കം 6000 പേര്‍ക്ക് കോവാക്സിനും നല്‍കിയതോടെ അതും തീര്‍ന്നു.
കേന്ദ്രത്തില്‍നിന്ന് ഇനി വാക്സിനെത്തിയാല്‍ മാത്രമേ വിതരണകേന്ദ്രങ്ങള്‍ തുറക്കാനാകൂ എന്ന സ്ഥിതിയാണിപ്പോള്‍. 10 സര്‍ക്കാര്‍ കേന്ദ്രങ്ങളും 14 സ്വകാര്യ കേന്ദ്രങ്ങളുമടക്കം 24 ഇടങ്ങളിലാണ് ഞായറാഴ്ച വാക്സിന് വിതരണം നടന്നത്. അതേ സമയം സ്വകാര്യകേന്ദ്രങ്ങളില്‍ തിങ്കളാഴ്ചയും വാക്സിന് വിതരണം നടക്കും. ഇവിടങ്ങളിലുള്ള ബുക്കിങ്ങും അവസാനിച്ചുകഴിഞ്ഞു. സമീപ ദിവസങ്ങളിെലല്ലാം കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനെക്കാള് നേരിെട്ടത്തുന്നവര്ക്കുള്ള സ്പോട്ട് രജിസ്ട്രേഷനാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. നേരിട്ട് ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കുള്ള സൗകര്യമെന്ന നിലയിലായിരുന്നു ഇൗ ക്രമീകരണം.
എന്നാല്‍, പുതിയ ക്രമീകരണത്തോടെ കോവിന്‍ പോര്‍ട്ടല്‍ വഴി ശ്രമിക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് വാക്സിന് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ഏത് സമയത്ത് കോവിനില്‍ കയറിയാലും സ്ലോട്ട് ലഭ്യമല്ലെന്ന സന്ദേശമാണ് കാണാനാകുന്നത്. ചുരുക്കം ചില കേന്ദ്രങ്ങളില്‍ വാക്സിന് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളിലാകെട്ട, ബുക്കിങ് പൂര്ത്തിയായിക്കഴിഞ്ഞെന്നത് സൂചിപ്പിക്കാന്‍ ചുവന്ന നിറവും. രണ്ടാം ഡോസുകാര്ക്കുള്ള വാക്സിന് വിതരണത്തില്‍ മുന്‍ഗണന നല്‍കിയിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ ഒഴിവുകള്‍ അറിയിക്കുന്ന മുറയ്ക്ക് വിതരണ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള ക്രമീകരണമാണ് പലയിടങ്ങളിലും അവസാനിപ്പിച്ചത്. ഇതോടെയാണ് രണ്ടാം ഡോസുകാരും പ്രതിസന്ധിയിലായത്.