24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടല്‍ നടത്തും: മുഹമ്മദ് റിയാസ്
Kerala

ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടല്‍ നടത്തും: മുഹമ്മദ് റിയാസ്

ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടല്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം രംഗത്തെ സമഗ്ര വികസനം സാധ്യമാവുക ഈ മേഖലയിലൂടെ ഉപജീവനം നടത്തുന്ന മുഴുവന്‍ ആളുകളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ടൂറിസം മേഖലയുടെ പുരോഗതിയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് ടൂറിസ്റ്റ് ടാക്‌സി തൊഴിലാളികള്‍. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ടൂറിസ്റ്റുകളെ എത്തിച്ചു കഴിഞ്ഞതിന് ശേഷം വിശ്രമിക്കുവാന്‍ വളരെ പരിമിതവും വൃത്തിഹീനവുമായ സൗകര്യങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളു എന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ നല്ല വിശ്രമം ലഭിച്ചാല്‍ മാത്രമേ സുരക്ഷിതമായും നല്ല സന്തോഷകരമായ മാനസികാവസ്ഥയോടും ഡ്രൈവര്‍മാര്‍ക്ക് ജോലി ചെയ്യാനാവുകയുള്ളു എന്ന ആവശ്യം തികച്ചും ന്യായമാണെന്നും അങ്ങനെ ചെയ്താല്‍ മാത്രമേ വരുന്ന ടൂറിസ്റ്റുകള്‍ക്ക് സംതൃപ്തികരമായ സേവനം നല്‍കാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ടൂറിസം മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ഒരു യോഗം നാളെ തിരുവനന്തപുരത്ത് വിളിച്ച്‌ ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related posts

റിപ്പോനിരക്ക്‌ വർധന : നിക്ഷേപവും വളർച്ചയും ഇടിയും

കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡ്: ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ചികിത്സിക്കാം.

Aswathi Kottiyoor
WordPress Image Lightbox