24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അക്ഷരമുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു
Kerala

അക്ഷരമുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു

105ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ എഴുതി മികച്വിജയം നേടി ശ്രദ്ധേയയായ ഭഗീരഥി അമ്മ(107) അന്തരിച്ചു. കൊല്ലം പ്രാക്കുളത്തെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ജീവിത സാഹചര്യങ്ങള്‍ നിമിത്തം ഭഗീരഥിയമ്മയ്ക്ക് ഔപചാരിക വിദ്യാഭ്യാസം മൂന്നാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1990ലെ സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയിലൂടെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുറിഞ്ഞുപോയ അക്ഷരബന്ധം വീണ്ടും വിളക്കിച്ചേര്‍ത്തത്.

സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് ഭഗീരഥി അമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍കീബാത്തില്‍ ഭാഗീരഥി അമ്മയെ കുറിച്ച് പരാമര്‍ശിക്കുകയും അഭിനന്ദിക്കുയും ചെയ്തിരിന്നു. കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ഭാഗീരഥി അമ്മയെ ആദരിച്ചിരുന്നു.

സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

Related posts

ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലനകേന്ദ്രം കാസർകോട്

Aswathi Kottiyoor

ലോക ബഹിരാകാശ വാരാചരണം 4 മുതൽ ; വിദ്യാർഥികൾക്ക് മത്സരങ്ങൾ, രജിസ്‌ട്രേഷൻ തുടങ്ങി

Aswathi Kottiyoor

മൂന്നു വയസ്സുകാരിക്കു മർദനം: അന്വേഷണം മാതൃ സഹോദരിയുടെ ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ച്

Aswathi Kottiyoor
WordPress Image Lightbox