29.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഇനി പാർലമെന്റിന്‌ മുന്നിൽ ; കർഷക പാർലമെന്റ്‌ ഇന്നുമുതൽ ; പകൽ 11ന്‌ മാർച്ച്‌ ആരംഭിക്കും.
Uncategorized

ഇനി പാർലമെന്റിന്‌ മുന്നിൽ ; കർഷക പാർലമെന്റ്‌ ഇന്നുമുതൽ ; പകൽ 11ന്‌ മാർച്ച്‌ ആരംഭിക്കും.

കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആ വശ്യപ്പെട്ടുള്ള കർഷകരുടെ പാർലമെന്റ്‌ മാർച്ചിന്‌ വ്യാഴാഴ്‌ച തുടക്കമാകും. വർഷകാല സമ്മേളനം അവസാനിക്കുന്ന ആഗസ്‌ത്‌ 13 വരെ സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും മാർച്ചുണ്ടാകും. സിൻഘു അതിർത്തിയിൽനിന്ന്‌ 200 കർഷകർവീതം ജന്തർമന്ദറിൽ എത്തി പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്യും. പൊലീസ്‌ തടയുന്ന സ്ഥലത്ത്‌ പ്രത്യേക ‘കർഷക പാർലമെന്റ്‌’ വിളിച്ചുചേർക്കും. പാർലമെന്റ്‌ സമ്മേളിക്കുന്ന ദിവസത്തിലെല്ലാം കർഷക പാർലമെന്റും ചേരും.

ഓരോ സംഘടനയിൽനിന്നും അഞ്ച്‌ വളന്റിയർമാർ വീതം മാർച്ചിലും കർഷക പാർലമെന്റിലും പങ്കെടുക്കും. വ്യാഴാഴ്‌ച കിസാൻസഭയെ പ്രതിനിധാനംചെയ്‌ത്‌ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, പി കൃഷ്‌ണപ്രസാദ്‌, മേജർ സിങ്‌ പൂനാവാല, സുമിത്ത്‌, ഡി പി സിങ്‌ എന്നിവർ പങ്കെടുക്കും. യോഗേന്ദ്ര യാദവ്‌, ശിവ്‌കുമാർ ശർമ എന്ന ‘കാക്കാജി’ തുടങ്ങിയ നേതാക്കളും ആദ്യ ദിവസം പങ്കാളികളാകും. പകൽ ഒമ്പതരയോടെ സിൻഘു അതിർത്തിയിൽനിന്ന്‌ അഞ്ച്‌ ബസിൽ വളന്റിയർമാർ ജന്തർമന്ദറിലേക്ക്‌ തിരിക്കും. പകൽ 11ന്‌ മാർച്ച്‌ ആരംഭിക്കും. തുടർന്നുചേരുന്ന കർഷക പാർലമെന്റ്‌ വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. കർഷകർ പിന്നീട്‌ സിൻഘു അതിർത്തിയിലെ സമരകേന്ദ്രത്തിലേക്ക്‌ മടങ്ങും. പാർലമെന്റുള്ള മറ്റു ദിവസങ്ങളിലും ഇതേ രീതിയിൽ പ്രക്ഷോഭം തുടരും.

കർഷകസമരവുമായി ബന്ധപ്പെട്ട്‌ പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടി നൽകാൻ കേന്ദ്രം തയ്യാറായില്ലെന്ന്‌ സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തി. കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കർഷകരെ ജയിലിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും സമരം അവസാനിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. സമരകേന്ദ്രങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചും ബാരിക്കേഡുകൾ തീർത്തുമെല്ലാം സമരം ഇല്ലാതാക്കാൻ ശ്രമിച്ചു. കർഷകർക്കെതിരായി അപവാദങ്ങളും പ്രചരിപ്പിച്ചു. സമരത്തിനിടെ കർഷകർ ആരും മരിച്ചതായി അറിവില്ലെന്നാണ്‌ മന്ത്രിയുടെ മറ്റൊരു നുണ.

ഓഫീസുകൾ 
ഉപരോധിക്കും
പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന്‌ രണ്ട്‌ സംഘമായി കർഷകർ എത്തും. തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ ഡൽഹിയിലേക്ക്‌ തിരിച്ചു. പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം അറിയിച്ച്‌ കേരളത്തിൽ ജില്ല–- ബ്ലോക്ക്‌ തലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ കർഷകസമര ഐക്യദാർഢ്യസമിതി നേതൃത്വത്തിൽ ഉപരോധിക്കും.

Related posts

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്

Aswathi Kottiyoor

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

Aswathi Kottiyoor

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

Aswathi Kottiyoor
WordPress Image Lightbox