24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​രി​ട്ടി അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം
Kerala

ഇ​രി​ട്ടി അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം

അ​ഗ്നിര​ക്ഷാ നി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ ല​ഭ്യ​മാ​യി. മ​ല​യോ​ര മേ​ഖ​ല​കളിൽ അ​തി​വേ​ഗം ഓ​ടി എ​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​ട്ടേ​റെ സം​വി​ധാ​ന​ങ്ങ​ളു​ള്ള ഫോ​ർ വീ​ല​ർ മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​രി​ട്ടി, ത​ളി​പ്പ​റ​മ്പ്, പെ​രി​ങ്ങോം നി​ല​യ​ങ്ങ​ൾ​ക്കാ​ണ് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.
ഏ​ത് ക​യ​റ്റ​വും നി​ഷ്പ്ര​യാ​സം ഓ​ടി​ച്ച് ക​യ​റ്റാ​ൻ സാ​ധി​ക്കു​ന്ന 2179 സി​സി പ​വ​റി​ലു​ള്ള ബി​എ​സ്- 6 വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ് ഈ ​വാ​ഹ​നം. റോ​ഡി​ൽ നി​ന്നും ര​ണ്ട​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള​തി​നാ​ൽ ഏ​ത് ത​ര​ത്തി​ലു​ള്ള ഓ​ഫ് റോ​ഡു​ക​ളി​ലും ഈ ​വാ​ഹ​ന​ത്തി​ന് എത്താൻ സാ​ധി​ക്കും.
ര​ണ്ട് ക്യാ​ബി​നോ​ട് കൂ​ടി​യ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഡി​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ മെ​ഷീ​നു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഭാ​വി​യി​ൽ ഈ ​വാ​ഹ​ന​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും വി​ധ​മാ​ണ് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​തി കു​റ​ഞ്ഞ പാ​ത​ക​ളി​ലൂ​ടെ നി​ഷ്പ്ര​യാ​സം ഈ ​വാ​ഹ​ന​ത്തി​ലെത്താം.

Related posts

പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് നാളെ: ജി​ല്ല​യി​ൽ 1880 ബൂ​ത്തു​ക​ൾ

Aswathi Kottiyoor

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ 50 പൈസ

Aswathi Kottiyoor

ശനിയാഴ്ച ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധി

Aswathi Kottiyoor
WordPress Image Lightbox