സംസ്ഥാനത്തു ബക്രീദ് പ്രമാണിച്ചു മൂന്നു ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും അനുവദിച്ച ഇളവ് ഇന്ന് അവസാനിക്കും. തുടർതീരുമാനങ്ങൾ അവലോകനയോഗത്തിൽ കൈക്കൊള്ളും.
ബക്രീദിന്റെ ഭാഗമായി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എ, ബി, സി മേഖലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട ഉൾപ്പെടെയുള്ളവ രാത്രി എട്ടുവരെ തുറക്കുന്നതിനായിരുന്നു അനുവാദം നൽകിയിരുന്നത്.