• Home
  • Kerala
  • വാ​രാ​ന്ത്യ ലോ​ക്ഡൗ​ണും പി​ൻ​വ​ലി​ക്കു​ന്നു; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്
Kerala

വാ​രാ​ന്ത്യ ലോ​ക്ഡൗ​ണും പി​ൻ​വ​ലി​ക്കു​ന്നു; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്

സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ കൂ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷം ചെ​യ്യു​ന്നു​വെ​ന്ന വി​മ​ർ​ശ​നം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ന​ട​ത്തു​മ്പോ​ൾ തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം.

മാ​ത്ര​മ​ല്ല, ഓ​ണ​ക്കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി​യും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് വി​പ​ണി​ക്ക് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ബ​ക്രീ​ദി​ന് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ന്നു​ണ്ട്. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പു​തി​യ തീ​രു​മാ​നം.

ടി​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി വി​ധി വ​രാ​ൻ പോ​കു​ന്ന​ത്.

Related posts

ക​ര്‍​ഷ​ക​ പ്ര​ശ്‌​ന​പ​രി​ഹ​ാരത്തിനു സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​ബു​ദ്ധി​ കാ​ട്ട​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

Aswathi Kottiyoor

കുതിക്കാൻ കേരളം , വീഴ്‌ത്താൻ കേന്ദ്രം ; പണവും അധികാരങ്ങളും കവരുന്നു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox