24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാലിന്യദ്വീപിൽ’ ഇ​രി​ട്ടി വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്ക്
Iritty

മാലിന്യദ്വീപിൽ’ ഇ​രി​ട്ടി വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്ക്

ഇ​രി​ട്ടി: ഒ​രു ദ്വീ​പി​ൽ അ​ക​പ്പെ​ട്ട കെ​ട്ടി​ടം പോ​ലെ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഇ​രി​ട്ടി പ​ട്ട​ണ​ത്തി​നു ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ൽ എ​ത്തി​യാ​ൽ തോ​ന്നു​ക. ചുറ്റിലും ക​ല​ങ്ങി​ച്ചു​വ​ന്ന മ​ലി​ന​ജ​ല​മാ​ണെ​ന്നു മാ​ത്രം. ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ഈ ​മൃ​ഗ​ചി​ത്സാ​കേ​ന്ദ്ര​ത്തി​നു ചു​റ്റും നി​റ​യു​ന്ന മു​ട്ടോ​ളം വ​രു​ന്ന മ​ലി​ന​ജ​ലം ക​ട​ക്കാ​തെ ആ​ർ​ക്കും ഇ​വി​ടെ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​രി​ട്ടി ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ളി​ൽ നി​ന്നു​മു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന ഓ​ട സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ മ​തി​ൽ​കെ​ട്ടി അ​ട​ച്ച​താ​ണ് ആ​ശു​പ​ത്രി​ക്കു വി​ന​യാ​യ​ത്. മു​ന്പ് ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സാ​യി ഉ​പ​യോ​ഗി​ച്ച കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ഈ ​മ​ലി​ന​ജ​ല​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മൃ​ഗാ​ശു​പ​ത്രി ആ​ദ്യം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന​പ്പോ​ൾ നി​ർ​മി​ച്ച ഹാ​ച്ച​റി കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻഭാ​ഗ​വും വെ​ള്ള​ത്തി​ലാ​ണ്.
ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണ് അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ഇ​രി​ട്ടി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​വ​സ്ഥ ഏ​റെ ദ​യ​നീ​യ​മാ​ണ്. ഒ​പ്പം കൊ​തു​കു​ശ​ല്യ​വും ത​ങ്ങ​ളു​ടെ ആ​രോ​ഗ്യാ​വ​സ്ഥ​യെ​ത്ത​ന്നെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഇ​വ​രെ അ​ല​ട്ടു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

Related posts

സ്വ​കാ​ര്യഭൂ​മി പി​ടി​ച്ച​ട​ക്കി സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

തന്തോട് പഴശ്ശി ജലാശയത്തിൽ ലോഹ നിർമ്മിത ഗണേശ വിഗ്രഹം കണ്ടെത്തി

Aswathi Kottiyoor

കടുവാഭീതി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തും – ഡി എഫ് ഒ

Aswathi Kottiyoor
WordPress Image Lightbox