24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ മൈസൂരു ഇനി ദേശീയപാത ; കേരളത്തിലെ 11 റോഡുകൾ ഭാരത്‌മാലാ പദ്ധതിയിൽ.
Kerala

കണ്ണൂർ മൈസൂരു ഇനി ദേശീയപാത ; കേരളത്തിലെ 11 റോഡുകൾ ഭാരത്‌മാലാ പദ്ധതിയിൽ.

കണ്ണൂർ മൈസൂരു പാതയുടെ കേരളത്തിലുള്ള ഭാഗം ദേശീയപാതയാക്കും. കേന്ദ്ര റോഡുഗതാഗത–- ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ധാരണയായത്‌. തിരുവനന്തപുരം–- വിഴിഞ്ഞം റിങ്‌ റോഡിനും തത്വത്തിൽ അംഗീകാരമായി. കേരളത്തിലെ 11 റോഡിനെ ഭാരത്‌മാലാ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഗഡ്‌കരിയുടെ വസതിയിൽ അദേഹത്തെ കണ്ടശേഷം മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂർ വിമാനത്താവളം– മട്ടന്നൂർ– കൂട്ടുപുഴ– വളവുപാറ –മാക്കൂട്ടം–- വിരാജ്പേട്ട-– മടിക്കേരി വഴിയാണ്‌ മൈസൂരു പാത. തിരുവനന്തപുരം പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്ററാണ്‌ റിങ്‌റോഡ്‌ പദ്ധതി. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകൾകൂടി കണക്കിലെടുത്താണ്‌ 4,500 കോടി രൂപ മുതൽമുടക്കിൽ ഇത്തരമൊരു പദ്ധതി. ദേശീയപാതാ അതോറിറ്റി പദ്ധതി ഏറ്റെടുക്കണമെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. ഭൂമി ഏറ്റെടുക്കലിന്റെ അമ്പതു ശതമാനം സംസ്ഥാനം വഹിക്കാമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. വിശദ പദ്ധതി രേഖ (ഡിപിആർ) മാറ്റങ്ങൾ വരുത്തി സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതല ചർച്ചകൾ തുടരും. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി വി പി ജോയി, റസിഡന്റ് കമീഷണർ സഞ്ജയ് ഗാർഗ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഭാരത്‌ മാലയിൽ 
11 റോഡുകൂടി
കേരളത്തിലൂടെയുള്ള 11 റോഡാണ്‌ ഭാരത്‌ മാലാ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി വികസിപ്പിക്കുക. ആലപ്പുഴ (എൻഎച്ച് 47) –-ചങ്ങനാശ്ശേരി – വഴി വാഴൂർ–-പതിനാലാം മൈൽ (എൻഎച്ച് 220) –- 50 കി.മീ, കായകുളം (എൻ.എച്ച് 47) –- തിരുവല്ല ജങ്‌ഷൻ (എൻഎച്ച് 183)–- 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജങ്‌ഷൻ (എൻഎച്ച് 183) –-ഊന്നുകലിനടുത്തുള്ള ജങ്‌ഷൻ (എൻഎച്ച് 85 )–- 45 കി.മീ, കൽപ്പറ്റയ്ക്കടുത്തുള്ള ജങ്‌ഷൻ (എൻഎച്ച് 766 ) –- മാനന്തവാടി –-50 കി.മീ, എൻഎച്ച് 183 എ ദീർഘിപ്പിക്കൽ, ടൈറ്റാനിയം–-ചവറ -(എൻഎച്ച് 66 ) 17 കി.മീ, എൻഎച്ച് 183 എ പമ്പയുമായി ബന്ധിപ്പിക്കുന്ന ളാഹ–-ഇലവുങ്കൽ –- 21.6 കി.മീ പുതിയ ദേശീയപാത, തിരുവനന്തപുരം– – തെന്മല 72 കി.മീ, ഹോസ്ദുർഗ് -–- പാണത്തൂർ–- – ഭാഗമണ്ഡലം–- – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചെർക്കള–- കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരിയെ – പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം –-കരമന-–- കളിയിക്കാവിള റോഡ്‌ എന്നിവയാണിവ.

Related posts

പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.

Aswathi Kottiyoor

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകൾ വിതരണം ചെയ്തു

Aswathi Kottiyoor

പോക്സോ കേസ് ഇനി ഇഴയില്ല; അന്വേഷണത്തിന് 20 പൊലീസ് സംഘങ്ങൾ.*

Aswathi Kottiyoor
WordPress Image Lightbox