23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എടൂരിൽ ശക്തമായ ചുഴലിക്കാറ്റ് – നിരവധി പേരുടെ കാർഷിക വിളകൾക്കും വൻ മരങ്ങൾക്കും നാശം
Iritty

എടൂരിൽ ശക്തമായ ചുഴലിക്കാറ്റ് – നിരവധി പേരുടെ കാർഷിക വിളകൾക്കും വൻ മരങ്ങൾക്കും നാശം

ഇരിട്ടി : ആറളം പഞ്ചായത്തിലെ ഒന്നാം വാർഡ് എടൂരിൽ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി പേർക്ക് വന്‍ നാശ നഷ്ടം. നൂറുകണക്കിനു റബര്‍ മരങ്ങളും ഇതോടൊപ്പം നിരവധി തെങ്ങ് , വാഴ, ആഞ്ഞിലി, പ്ലാവ്, തേക്ക്, കമുക് തുടങ്ങിയ മരങ്ങളുംകാറ്റിൽ പൊട്ടിവീണും ചുമടിളകി വീണും നശിച്ചു . ചുഴലിക്കാറ്റ് കടന്നു പോയ വഴികളിലെ ചില തോട്ടങ്ങളിലെ മുഴുവൻ കാർഷിക വിളകൾക്കും നാശം സംഭവിച്ചു. തെങ്ങുകളടക്കം പലമരങ്ങളും പിരിച്ചൊടിച്ച നിലയിലാണ്. ലക്ഷങ്ങളുടെ നാശമാണ് കാറ്റ് മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാക്കിയിട്ടുള്ളത് .
കൊല്ലംപറമ്പില്‍ സജീവ്, മണിമലനിരപ്പേല്‍ ജോസ്, മുത്തുമാക്കല്‍ ത്രേസ്യാമ്മ, കുന്നക്കാട്ടില്‍ ജോയി എന്നിവര്‍ക്കാണ് കൂടുതല്‍ നഷ്ടം. ത്രേസ്യാമ്മയുടെ 40 റബര്‍, 8 തെങ്ങ്, 10 കമുക്, പ്ലാവ്, തേക്ക്, ആഞ്ഞിലി തുടങ്ങി 30 ഓളം മരങ്ങള്‍, സജീവിന്റെ റബര്‍ 30, പ്ലാവ്, മഹാഗണി, ആഞ്ഞിലി തുടങ്ങിയ 50 ഓളം മരങ്ങള്‍, ജോസിന്റെ 45 റബര്‍, കായ്ഫലമുള്ള 10 തെങ്ങ്, വാഴ – 20, മറ്റു മരങ്ങള്‍ 20, ജോയിയുടെ 40 റബര്‍, തെങ്ങ് 6, മറ്റു മരങ്ങള്‍ 20 എന്നിങ്ങനെ നശിച്ചു. പൈനാപ്പള്ളി സെബാസ്റ്റ്യന്റെ വലിയ ഇരൂൾ മരങ്ങള്‍ – 5, തെങ്ങ് -5, കാപ്പിക്കുഴി റെജിയുടെ വാഴ – 40, മുതുകുളം ത്രേസ്യാമ്മയുടെ റബര്‍ 8, വലയില്‍പുരയില്‍ റജീനയുടെ റബര്‍ -5 എന്നിവയും നശിച്ചു. മണ്ണാര്‍തോട്ടം ജോസ്, പാലാട്ടികൂനത്താന്‍ വര്‍ഗീസ് എന്നിവര്‍ക്കും കൃഷി നാശം ഉണ്ടായി. ചുഴലി വീശിയ മേഖലയില്‍ ചെറിയ തോതിലെങ്കിലും മരങ്ങഴള്‍ കടപുഴകാത്തവര്‍ ചുരുക്കമാണ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രസിഡന്റ് ജെസി മോള്‍ വാഴപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് അന്ത്യാംകുളം, അംഗം കെ.പി. സെലീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related posts

വെ​ടി​യു​ണ്ട​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

Aswathi Kottiyoor

കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര നടത്തി

Aswathi Kottiyoor

കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox