23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങിയാല്‍? ഒന്നു ശ്രമിച്ചാല്‍ രക്ഷിക്കാം, ഒരു ജീവന്‍.
Kerala

തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങിയാല്‍? ഒന്നു ശ്രമിച്ചാല്‍ രക്ഷിക്കാം, ഒരു ജീവന്‍.

ശനിയാഴ്ച കാസർകോട്ട് ഒരു പിഞ്ചുകുഞ്ഞ് മരിച്ചത് വണ്ട് തൊണ്ടയിൽ കുരുങ്ങിയാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആറുവയസ്സുകാരി മരിച്ചത് മിക്സചർ തൊണ്ടയിൽക്കുരുങ്ങിയും. അത്യാവശ്യ പ്രഥമ ശുശ്രൂഷകളിലൂടെയും ചെറിയ അശ്രദ്ധകൾ ഒഴിവാക്കിയും ഇത്തരം സംഭവങ്ങളിൽ ജീവൻ രക്ഷിക്കാം.

ശ്രദ്ധയോടെ കഴിക്കാം.
സ്വസ്ഥമായിരുന്ന് സാവധാനം ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കാൻ. സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒഴിവാക്കുക.

• കളിക്കുന്ന കുട്ടികളുടെ പുറകെനടന്ന് ഭക്ഷണം വാരിക്കൊടുക്കുന്നത് നല്ലതല്ല
കുട്ടി കഴിക്കുമ്പോൾ മുതിർന്നവരാരെങ്കിലും അടുത്തുണ്ടാവണം

തൊണ്ടയിൽ കുരുങ്ങുന്നതെങ്ങനെ.

ഭക്ഷണം തൊണ്ടയിൽനിന്ന് അന്നനാളത്തിലേക്കാണ് പോകുന്നത്. ശ്വാസനാളിയിലേക്ക് പോകാതിരിക്കാനുള്ള സംവിധാനമാണ് ചെറുനാക്ക് (എപ്പിഗ്ലോട്ടിസ്). ഭക്ഷണം വരുമ്പോൾ ചെറുനാക്ക് ശ്വാസനാളിയുടെ തുടക്കഭാഗം അടയ്ക്കും. ഭക്ഷണം അന്നനാളത്തിലേക്കുതന്നെ പോകും. എന്നാൽ, ശ്വാസനാളി തുറന്നിരുന്നാൽ ഭക്ഷണം അതിലേക്ക് കടക്കും.
എങ്ങനെ അറിയാം.

ശക്തമായ ചുമ. ശ്വാസംകിട്ടാതെ കണ്ണ് തള്ളിവരും. നീല നിറമാവും.

രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികൾ.
നമ്മുടെ ഇടതുകൈ തുടയുടെ മുകളിൽ നീട്ടിവെക്കണം. ഇരുേന്നാ കുനിഞ്ഞുനിന്നോ ഇങ്ങനെ ചെയ്യാം. കൈയിൽ കുഞ്ഞിനെ കമഴ്ത്തിക്കിടത്തുക. കുഞ്ഞിന്റെ തല കൈത്തലത്തിൽ പെരുവിരലിനും ചൂണ്ടുവിലിനും ഇടയിലായി വരണം. കാലുകൾ കൈമുട്ടിനുമുകളിലുള്ള ഭാഗത്ത് ഇരുവശത്തേക്കുമായി വിടർത്തിയിടുക. മറ്റേ കൈകൊണ്ട് തോളെല്ലുകൾക്ക് നടുവിൽ, പുറത്ത്, ശക്തിയായി അഞ്ചുതവണ അടിക്കുക. കുരുങ്ങിയവസ്തു തെറിച്ചുപോകും.

2. വലതുകൈയിലേക്ക് നേരത്തേപോലെ കുഞ്ഞിനെ മലർത്തിക്കിടത്തുക. ഇടതുകൈയുടെ നടുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് മാർച്ചട്ടയിൽ ശക്തിയായി അമർത്തുക. കുഞ്ഞ് കരയുകയോ നീലനിറം കുറയുകയോ െചയ്യുന്നതുവരെ ഈ രണ്ടു രീതിയും മാറി മാറി ആവർത്തിക്കണം. കുഞ്ഞ് അബോധാവസ്ഥയിലായാൽ രണ്ടാമത്തെ രീതിമാത്രം െചയ്യുക. സെക്കൻഡിൽ രണ്ടുതവണ വരുംവിധം മുപ്പതുതവണയാണ് നെഞ്ചിൽ അമർത്തേണ്ടത്. തുടർന്ന് കൃത്രിമശ്വാസം കൊടുക്കണം. വീണ്ടും 30 തവണ അമർത്തുക. ഈ പ്രക്രിയ വൈദ്യസഹായം ലഭ്യമാകുംവരെ തുടരുക.

രണ്ടുവയസ്സിനു മുകളിലുള്ള കുട്ടികൾ.
കുഞ്ഞിനെ നിർത്തി, നമ്മൾ പുറകിൽ മുട്ടുകുത്തി ഇരുന്ന് വലതുമുഷ്ടി ചുരുട്ടി പൊക്കിളിനും നെഞ്ചിനും ഇടയിലായിവെക്കുക. ഒപ്പം ഇടത് കൈപ്പത്തി മറുവശത്തുകൂടെ എടുത്ത് വലതുമുഷ്ടിയുടെ മുകളിലായി വെക്കുക. അതിശക്തമായി മുന്നോട്ടും പുറകോട്ടും തള്ളണം. ഇത് പല തവണ വേഗത്തിലും ശക്തിയിലും, ഭക്ഷണം തെറിച്ചുപോവുംവരെ ചെയ്യുക.
കുഞ്ഞ് അബോധാവസ്ഥയിലായാൽ നെഞ്ചിൽ അമർത്തുന്നത് കൊച്ചുകുഞ്ഞുങ്ങളിലേതുപോലെ വിരലുകൊണ്ടുപോര. കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച് ഒരു കൈപ്പത്തിയോ രണ്ടു കൈപ്പത്തികളോ ഇതിന് ഉപയോഗിക്കാം.

Related posts

തീരവികസന പദ്ധതികളിൽ പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കണം

Aswathi Kottiyoor

ഇന്ത്യയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം: ഉഷ്ണതരംഗം 30% വര്‍ദ്ധിച്ചു

Aswathi Kottiyoor

പ്ല​സ്ടു ക്ലാ​സു​ക​ൾ നാ​ലു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox