24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇന്ധനം, പാചകവാതക വിലവർധനവിനെതിരെ കേരളാ കോണ്ഗ്രസ് ജേക്കബ് പ്രതിഷേധ ധർണ്ണ.
Iritty

ഇന്ധനം, പാചകവാതക വിലവർധനവിനെതിരെ കേരളാ കോണ്ഗ്രസ് ജേക്കബ് പ്രതിഷേധ ധർണ്ണ.

ഇരിട്ടി : ഇന്ധന – പാചകവാതക വിലവർധനവ്, മുട്ടിൽ മരംകൊള്ള, സ്വർണകള്ളക്കടത്ത്, സ്ത്രീ പീഡനം എന്നിവയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോണ്ഗ്രസ് ജേക്കബ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.നികുതി ഒഴിവാക്കി കേരളവും കേന്ദ്രവും എണ്ണ വില നിയന്ത്രിക്കണമെന്നും മുട്ടിൽ മരം മുറി സ്വർണക്കടത്ത് പിഞ്ചു കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തന്നവർക്കെതിരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും പ്രതിഷേധ ധർണ്ണ സമരം ഉദ്‌ഘാടനം ചെയ്തു കൊണ്ട് പാർട്ടി സംസ്ഥാന ട്രഷറർ വത്സൻ അത്തിക്കൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസ് ചുക്കാനാനി അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ ഹൈപവർ കമ്മിറ്റി അംഗം എസ് .ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കൽ, കെ. വി. വര്ഗീസ്, അഡ്വ. വി. എം. സെബാസ്റ്റ്യൻ, പി. ടി. ബിജു, ഫല്ഗുനൻ മേലേടത്ത്, ജോൺ പുത്തേട്ട്, ബാബു പുലിയംമാക്കൽ, അരുൺ സിറിയക്ക്, ജോസ്‌ കൊച്ചുകരോട്ട്, ജോയ് ചെറുപുഴ എന്നിവർ സംസാരിച്ചു. പ്രമോദ് മട്ടന്നൂർ സ്വാഗതവും ബിജു സി മാണി നന്ദിയും പറഞ്ഞു

Related posts

“ആരാമം ആരോഗ്യം” പദ്ധതിയുടെ ഭാഗമായി വാണീവിലാസം എൽ. പി.സ്കൂളിൽ ഔഷധസസ്യ ഉദ്യാനം

Aswathi Kottiyoor

എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

കൂട്ടുപുഴ ജനവാസ* *മേഖലയിൽ കാട്ടാന ഇറങ്ങി*

Aswathi Kottiyoor
WordPress Image Lightbox