22.5 C
Iritty, IN
September 7, 2024
  • Home
  • Peravoor
  • തില്ലങ്കേരി ഇല്ലം കോളനിയിൽ 30 പേർക്ക് കോവിഡ്
Peravoor

തില്ലങ്കേരി ഇല്ലം കോളനിയിൽ 30 പേർക്ക് കോവിഡ്

ഇരിട്ടി: തില്ലങ്കേരി ഇല്ലം കോളനിയിൽ 30 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരികരിച്ചു. നേരത്തെ 11 പേർക്ക് കോവിഡ് സ്ഥിരികരിച്ച സാഹചര്യത്തിൽ കോളനിയിലെ മുഴുവൻ പേർക്കും ബുധനാഴ്ച ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോഴാണ് 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
പേരാവൂർ താലൂക്ക് ആശുപത്രിയുടെ സഹായത്തോടെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റേയും എഫ് എച്ച് സി തില്ലങ്കേരിയുടേയും ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ 148 പേർക്കാണ് ടെസ്റ്റ് നടത്തിയത്. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോ: കീർത്തനയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ , ജെ എച്ച് ഐ മാരായ രാധാകൃഷ്ണൻ , നസ്രിയ, സ്റ്റാഫ്നേഴ്സ് സൗമ്യ, ആശവർക്കർമാരായ മിനി, ലത എന്നിവർ പങ്കെടുത്തു.

Related posts

‘ ബയോകെയർ ചലഞ്ച് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം

Aswathi Kottiyoor

യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox